പാ​രീ​സി​ൽ ന​ട​ക്കു​ന്ന യു​നെ​സ്​​കോ യോ​ഗ​ത്തി​ൽ ഹൈ​ഫ ബി​ൻ​ത് അ​ബ്ദു​ൽ അ​സീ​സ് അ​ൽ-​മു​ഖ്​​രി​ൻ സം​സാ​രി​ക്കു​ന്നു

'വിഷൻ 2030'ന്റെ ലക്ഷ്യങ്ങളും കാലാവസ്ഥ വ്യതിയാനവിഷയവും ഉയർത്തി സൗദി

ജുബൈൽ: രാജ്യത്തിന്‍റെ വികസനത്തിന് നാഴികക്കല്ലായ 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും യുനെസ്‌കോയിൽ ഉയർത്തി സൗദി അറേബ്യ. പാരീസിൽ നടക്കുന്ന യുനെസ്കോ സമ്മേളനത്തിലാണ് സൗദി വിഷയം ഉന്നയിച്ചത്. യുനെസ്‌കോയിലെ സൗദിയുടെ സ്ഥിരം പ്രതിനിധിയും ഓർഗനൈസേഷൻ പ്രോഗ്രാമുകളുടെയും എക്‌സ്‌റ്റേണൽ റിലേഷൻസ് കമ്മിറ്റിയുടെയും അധ്യക്ഷയായ ഹൈഫ ബിൻത് അബ്ദുൽ അസീസ് അൽമുഖ്രിന്‍റെ നേതൃത്വത്തിലാണ് യുനെസ്‌കോയിൽ സൗദി സംഘം പങ്കെടുക്കുന്നത്.

സൗദി നാഷനൽ കമ്മിറ്റി ഫോർ എജുക്കേഷൻ കൾചർ ആൻഡ് സയൻസ് സെക്രട്ടറി ജനറൽ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ-ബിലെഹദ്, സാംസ്കാരിക വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെയും മനുഷ്യാവകാശ കമീഷനിലെയും വിദഗ്ധരും സംഘത്തിലുണ്ട്. സുസ്ഥിര വികസനം കൈവരിക്കാനുള്ള നീക്കങ്ങളിലും സൗദി വിഷൻ 2030ന്റെ അഭിലാഷ ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഉദ്ഘാടന സെഷനിൽ സൗദി ഈ വിഷയങ്ങൾ അവതരിപ്പിച്ചത്.

വിജ്ഞാന വിനിമയത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക, ദേശീയ നയങ്ങളും തന്ത്രപരമായ പദ്ധതികളും രൂപപ്പെടുത്തുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സംസ്കാരത്തെ പിന്തുണക്കുക തുടങ്ങി എല്ലാ ശ്രമങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. മേഖലയിലെ സഹകരണം വർധിപ്പിക്കാനും ആഗോളതലത്തിൽ സുസ്ഥിരത കൈവരിക്കാനും മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവിലൂടെ കാലാവസ്ഥ പ്രതിസന്ധിയെ മറികടക്കാനുമുള്ള പദ്ധതികൾ വിശദീകരിച്ചു. 

Tags:    
News Summary - Saudi raised the goals of 'Vision 2030' and the issue of climate change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.