സൗദിയിൽ മാസപ്പിറവി കണ്ടു, വ്രതാരംഭം നാളെ

റിയാദ്​: ഞായറാഴ്​ച വൈകീട്ട്​ റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ തിങ്കളാഴ്​ച (മാർച്ച്​ 11) റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന്​ സുപ്രീം കോടതി പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാ​ഴ്​ച ശഅ്​ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്​ലിംകളോടും​ സുപ്രീം കോടതി കഴിഞ്ഞ ദിവസം​ ആവശ്യപ്പെട്ടിരുന്നു​.

പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന്​ സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്​ച ആയിരിക്കുമെന്നും ഇ​രുഹറം കാര്യാലയത്തി​െൻറ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടായ ഹറമൈനാണ്​ ആദ്യം എക്​സ്​ അകൗണ്ടിൽ അറിയിച്ചത്​. പിന്നീട്​ സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

Tags:    
News Summary - saudi Ramadan starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.