ജിദ്ദ: കഅ്ബയുടെ കിസ്വ ഉയർത്തിക്കെട്ടി. അടിഭാഗം മൂന്ന് മീറ്റർ ഉയരത്തിലാണ് കഅ്ബയുടെ നാലുചുറ്റും ഉയർത്തിക്കെട്ടിയത്. തീർഥാടകർ കൂടുതലെത്തുന്നതിനാൽ കിസ്വയുടെ സുരക്ഷയും വൃത്തിയും കാത്തുസൂക്ഷിക്കാനാണിത്. ഉയർത്തിക്കെട്ടിയ ഭാഗത്തിനു മുകളിൽ രണ്ട് മീറ്റർ വീതിയിൽ ചുറ്റും വെളുത്ത കോട്ടൺ തുണികൊണ്ട് മറച്ചിട്ടുണ്ട്.
ഹജ്ജ് വേളയിൽ ഒരോ വർഷം കിസ്വ ഉയർത്തിക്കെട്ടുകയും തീർഥാടകർ പോയ ശേഷം താഴ്ത്തിയിടുകയും പതിവാണ്. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിയും കിസ്വ ഫാക്ടറി മേധാവികളുടെയും മേൽനോട്ടത്തിലാണ് കിസ്വ താഴ്ത്തിക്കെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.