ദമ്മാം: ദമ്മാമിലെ അറിയപ്പെട്ട പാട്ടുകാരിയായ ഏഴു വയസ്സുകാരി ദുവ ബൈജുവിന് കേരള കലാകായിക സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ യൂനിറ്റ് യാത്രയയപ്പ് നൽകി. ഏഴു വയസ്സിൽ നൂറോളം സ്റ്റേജുകളിൽ പാടി തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കൊച്ചു കലാകാരി ഇന്ന് കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ഗായികയാണ്.
ഇന്ത്യൻ സ്കൂളിലെ രണ്ടാംതരം വിദ്യാർഥിയായ ദുവ ബൈജു ആടിയും പാടിയും ജനമനസ്സുകൾ കീഴടക്കിയിരുന്നു. ചിത്രരചനയിലും തെൻറ കഴിവ് തെളിയിച്ച ദുവ ബൈജുവിന് കേരള കലാകായിക സാംസ്കാരികവേദി പ്രസിഡൻറ് അസ്ലം ഫറോക്ക് ഒാർമഫലകം നൽകി. സെക്രട്ടറി ഷാഫി സൂപ്പി, കോഓഡിനേറ്റർ എൻ.ബി. നിസാർ, നിതിൻ കടമ്പത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.