ജിദ്ദ: ‘അറിവിെൻറ അക്ഷയഖനിയിലൂടെ അഹദവെൻറ ചാരത്ത്’ എന്ന തലക്കെട്ടിൽ തനിമ ജിദ്ദ സൗത്ത് സോൺ വനിത വിഭാഗം നടത്തുന്ന ഓൺലൈൻ ചരിത്രപഠന സീരീസ് ‘പെൺ ചെരാത്’ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം സഫിയ ഷറഫിയ ഉദ്ഘാടനം ചെയ്തു. പൂർവികരുടെ ത്യാഗസമ്പൂർണമായ ജീവിതപാഠങ്ങളാണ് ഏതു പ്രതിസന്ധികളെയും നിശ്ചയദാർഢ്യത്തോടെ നേരിടുന്നതിന് എന്നും സഹായകമാവുകയെന്നും ചരിത്രത്തിൽനിന്ന് പാഠമുൾക്കൊണ്ട് നൈമിഷികമായ ജീവിതത്തെ ഗുണകരമായി അടയാളപ്പെടുത്തുന്നതിന് ഭൗതിക സാഹചര്യങ്ങൾ ഒരിക്കലും തടസ്സമാകരുതെന്നും സഫിയ ഷറഫിയ പറഞ്ഞു.
പ്രസിഡൻറ് റുക്സാന മൂസ അധ്യക്ഷത വഹിച്ചു. തനിമ വെസ്റ്റേൺ റീജ്യൻ കമ്മിറ്റി അംഗം അബ്ദുൽ ശുക്കൂർ, ജിദ്ദ സൗത്ത് സോൺ പ്രസിഡൻറ് നജ്മുദ്ദീൻ, ജിദ്ദ നോർത്ത് വനിത വിഭാഗം പ്രസിഡൻറ് നജാത്ത് ശക്കീർ എന്നിവർ സംസാരിച്ചു.ശഹർബാൻ നൗഷാദ് കവിത ആലപിച്ചു. മുഹ്സിന നജ്മുദ്ദീൻ സ്വാഗതവും സാബിറ നൗഷാദ് നന്ദിയും പറഞ്ഞു. ജുന ഖലീൽ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.