ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തലാസീമിയ രോഗികള്‍ക്ക് ആശ്വാസമായി. ചികിത്സയിലുള്ള ഏതാനും തലാസീമിയ രോഗികള്‍ക്ക് രക്തം അത്യാവശ്യമായിവരുകയും കോവിഡിെൻറ പശ്ചാത്തലത്തില്‍ രക്തത്തിെൻറ ലഭ്യത കുറയുകയും ചെയ്തപ്പോള്‍ ആശുപത്രി അധികൃതര്‍ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു.
കോവിഡ് രോഗ ഭീതി നിലനില്‍ക്കുന്ന ഘട്ടത്തിലും അത്യാസന്ന നിലയിലുള്ള രോഗികളെ സഹായിക്കാന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാന്‍ ഫ്രറ്റേണിറ്റി ഫോറം മുന്നോട്ടുവന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മാനേജര്‍ ഡോ. മുഹന്നദ് അല്‍സഹ്റാനി പറഞ്ഞു. ക്യാമ്പിന് ഫ്രറ്റേണിറ്റി ഫോറം റീജനല്‍ പ്രസിഡൻറ് ഫയാസ് അഹമ്മദ് ചെന്നൈ, സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍, സയ്യിദ് അലി കൊല്‍ക്കത്ത, മുഹമ്മദ് സാലിം തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.