മദീന: കെ.എം.സി.സിയുടെ നേതൃത്വത്തിൽ മദീനയിൽനിന്നും ചാർട്ടര്‍ ചെയ്ത ആദ്യവിമാനം ഞായറാഴ്ച മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ പ്രവാചകനഗരിയായ മദീനയിൽനിന്ന് ആദ്യമായാണ് ഒരു ചാർട്ടേഡ് വിമാനം കേരളത്തിലേക്ക് പുറപ്പെടുന്നത്. പ്രായമായവരും ഗർഭിണികളും കുട്ടികളും അസുഖത്തിന് ചികിത്സക്കായി പോകുന്നവരും ഫൈനൽ എക്സിറ്റിൽ മടങ്ങുന്നവരുമായ 250ഒാളം പ്രവാസികൾക്ക് മദീനയിൽനിന്ന് നേരിട്ട് കൊച്ചിയിലേക്കുള്ള ഈ വിമാന സർവിസ് അനുഗ്രമായി.
മദീന കെ.എം.സി.സി നേതാക്കളായ സൈദ് മൂന്നിയൂർ, ഗഫൂർ പട്ടാമ്പി, ശരീഫ് കാസർകോട്, ഹംസ പെരിമ്പലം, ഫസലുറഹ്മാൻ, നഫ്സൽ മാസ്റ്റർ, ഒ.കെ. റഫീഖ്, സക്കീർ ബാബു, മഹബൂബ്, അഹമ്മദ് മുനമ്പം, ഷാനവാസ് ചോക്കാട്, നവാസ് നേര്യമംഗലം, മുജീബ് കോതമംഗലം, അഷ്റഫ് അഴിഞ്ഞിലം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.