ദമ്മാം: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ചാർട്ട് ചെയ്ത ഇൻഡിഗോ വിമാനം ദമ്മാമിൽ നിന്നും 165 യാത്രക്കാരുമായി നാടണഞ്ഞു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബ്, കോവിഡ് ഹെൽപ് ലൈൻ കോഒാഡിനേറ്ററും ചാർട്ടർ വിമാനത്തിെൻറ കോഒാഡിനേറ്ററുമായ മാത്യു ജോസഫും നേതൃത്വം നൽകി. 10 പേർക്ക് പൂർണമായും സൗജന്യമായും 15 പേർക്ക് സൗജന്യ നിരക്കിലുമാണ് വിമാന ടിക്കറ്റ് നൽകിയത്. പ്രായാധിക്യം കാരണം ആശങ്കയിലായിരുന്ന നാട്ടിലേക്കുള്ള അവരുടെ മടക്കയാത്രയിൽ അവരുടെ ആരോഗ്യ പരിരക്ഷണത്തിനായി യാത്രക്കാരികളായ ഡോ. ഫൗഷ ഫൈസലിെൻറയും നഴ്സ് ലിറ്റി തോമസിെൻറയും പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു.
യാത്രക്കാർക്ക് ഭക്ഷണ കിറ്റും നൽകി. കേരള സർക്കാർ നിഷ്കർഷിച്ച മുഴുവൻ സുരക്ഷ ഉപകരണങ്ങളും എല്ലാ യാത്രക്കാരും ധരിച്ചു എന്ന് ഉറപ്പുവരുത്തിയും ഇല്ലാത്തവർക്ക് അവ സൗജന്യമായി നൽകിയും തങ്ങളുടെ യാത്രക്കാരെല്ലാം പൂർണ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിരുന്നു. ഐ.ഒ.സി നാഷനൽ സെക്രട്ടറി ഫൈസൽ ഷെരീഫ്, ജയരാജൻ, റഷീദ് വാലത്ത്, രമേശ് പാലക്കാട്, റീജനൽ കമ്മിറ്റി അംഗം സാജിദ് അഹ്മദ്, നൗഷാദ് മാവൂർ, അഖിൽ കോഴിക്കോട്, മുസ്തഫ നാണിയൂർനമ്പ്രം, നൗഷാദ് കണ്ണൂർ, ശ്യാംപ്രകാശ്, അബ്ദുൽ വാഹിദ്, നൗഫൽ ഷെരീഫ്, ഷഫാദ് ആയോത്ത്, നിസ്സാം ആയൂർ കൊല്ലം എന്നിവരും പ്രവർത്തന രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.