ജിദ്ദ: സമകാലീന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഖുര്‍ആെൻറ കാലിക വായന അനിവാര്യമാണെന്ന് പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പരിഭാഷകനും വ്യാഖ്യാതാവുമായ ടി.കെ. ഉബൈദ് അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരിക വേദി ജിദ്ദ നോര്‍ത്ത് സോണിന് കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെൻററിെൻറ ആഭിമുഖ്യത്തില്‍ ഓൺലൈനായി സംഘടിപ്പിച്ച ‘ഖുര്‍ആന്‍ പഠനത്തിെൻറ രീതിശാസ്ത്രം’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഴയകാല ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ എല്ലാ കാലത്തേക്കും യോജിക്കുന്നവയല്ല.
ഖുര്‍ആന്‍ മുഖ്യ അവലംബമാക്കിക്കൊണ്ടുള്ള പഠനരീതിയാണ് ഇന്ന് സ്വീകരിക്കേണ്ടത്. ഇസ്ലാമിെൻറ മൗലിക വിഷയങ്ങളായ വിശ്വാസകാര്യങ്ങള്‍, ആരാധനകള്‍, സ്വഭാവ ഗുണങ്ങള്‍, ഇടപാടുകളിലെ നിയമങ്ങള്‍ തുടങ്ങിയവയെല്ലാം പഠിപ്പിക്കേണ്ടത് ഖുര്‍ആന്‍ അടിസ്ഥാനമാക്കിയായിരിക്കണം. ഇതിലൂടെ എല്ലാവര്ക്കും ഖുര്‍ആെൻറ അന്തസ്സത്ത ഉൾക്കൊള്ളാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മനുഷ്യ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഒരു മാന്വലായി ഖുര്‍ആന്‍ വായിക്കുമ്പോള്‍ മുഹമ്മദ് നബിയുടെ ജീവിത മാതൃക വളരെ പ്രധാനമാണെന്നും അത് മാറ്റിനിര്‍ത്തി ഖുര്‍ആന്‍ ജീവിതത്തില്‍ നടപ്പാക്കുക അസാധ്യമാണെന്നും നബിചര്യ സ്വീകരിക്കുന്നില്ലെങ്കില്‍ ഓരോരുത്തരും അവരവര്‍ക്ക് സ്വീകാര്യമായ രൂപത്തിലായിരിക്കും ഖുര്‍ആന്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെൻറർ കണ്‍വീനര്‍ ആബിദ് ഹുസൈന് അധ്യക്ഷത വഹിച്ചു. തനിമ സോണല്‍ പ്രസിഡൻറ് സി.എച്ച്. ബഷീര്‍ സമാപന പ്രസംഗം നിർവഹിച്ചു. ഇബ്രാഹീം ശംനാട് സ്വാഗതവും ഹസീബുറഹ്മാന്‍ ഖുര്‍ആനില്‍നിന്നും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.