ജിദ്ദ: ലോകസഞ്ചാരികളെ ആകര്‍ഷിക്കുന്ന മുന്‍നിര ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന ്നാക്കി രാജ്യത്തെ മാറ്റുമെന്ന് സൗദി ടൂറിസം കമീഷന് പ്രസിഡൻറ്. ഓരോ വര്‍ഷവും രാജ്യത്തെ ത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിവരുന്നതായും കമീഷന് പ്രസിഡൻറ് അഹമദ് അല്‍ഖതീബ് വ്യക്തമാക്കി.
ത്വാഇഫില്‍ നടന്നുവരുന്ന ഉക്കാദ് മേളയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അഹ്ദമദ് അല്‍ഖതീബ്. ലോകത്തെ അഞ്ച് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സൗദിയെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കും. രാജ്യത്തേക്ക് പ്രതിവര്‍ഷം നൂറ് ദശലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് വിവിധ പ്രവിശ്യകളിലായി നടന്നുവരുന്ന സീസണ് ഫെസ്റ്റിവെലുകള്‍ ഇതിെൻറ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഓരോ മേളകളിലും വമ്പിച്ച സന്ദര്‍ശകരെത്തുന്നുണ്ട്.
രാജ്യത്ത് പുതിയ സാംസ്കാരിക പൈതൃകം കെട്ടിപ്പടുക്കുന്നതിനാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്മാന് ശ്രമിക്കുന്നെതന്നും ഇത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നും അഹമദ് അല്‍ ഖതീബ് പറഞ്ഞു. രണ്ടാഴ്ചക്കിടെ ഏഴര ലക്ഷത്തിലേറെ സന്ദര്‍ശകരാണ് മേള സന്ദര്‍ശിച്ചത്. വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സ്വദേശികള്‍ മുന്നോട്ട് വരണമെന്നും അഹമദ് അല്‍ഖതീബ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.