റിയാദ്: സൗദി അറേബ്യ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുകയറ്റമുണ്ടാകുമെ ന്ന് സർവേ റിപ്പോർട്ട്. നാലുവർഷത്തിനുള്ളിൽ സൗദിയിലെത്തുന്ന ടൂറിസ്റ്റുകളുടെയു ം സന്ദർശകരുടെയും എണ്ണം രണ്ടു കോടി കടക്കുമെന്ന് പ്രമുഖ അന്താരാഷ്ട്ര മാർക്കറ്റി ങ് സർവേ ഏജൻസിയായ കോളിയേഴ്സ് ഇൻറർനാഷനലാണ് പഠനം നടത്തിയത്.
2019ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് 155 ലക്ഷം ആളുകളാണ് ഇതുവരെ സൗദി സന്ദര്‍ശിച്ചത്. 2024ഓടെ ഇത് 38 ശതമാനം വര്‍ധിച്ച് 213 ലക്ഷമായി ഉയരും. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധന ഇതിന് പ്രധാന കാരണമാണ്. രാജ്യത്തിെൻറ മനോഹരമായ ഭൂപ്രകൃതിയും വിവിധ പ്രദേശങ്ങളിലേക്ക് വിനോദയാത്ര നടത്താനുള്ള ആകർഷകമായ ഓഫറുകളും ടൂറിസ്റ്റുകളെയും ഇതര സന്ദര്‍ശകരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നു. കൂടാതെ, ആഗോള ഹോട്ടല്‍ വ്യവസായം സൗദിയില്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുമുണ്ട്.
ചില അന്താരാഷ്ട്ര, പ്രാദേശിക കമ്പനികള്‍ തങ്ങളുടെ ശൃംഖല സൗദിയില്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചുകഴിഞ്ഞു. 2030ഓടെ 10 കോടി ആഭ്യന്തര, അന്തര്‍ദേശീയ സന്ദര്‍ശകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇത് 10 ലക്ഷ്യം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ദേശീയ ജി.ഡി.പി തോത് മൂന്നു ശതമാനത്തില്‍നിന്ന് 10 ശതമാനമായി ഉയരാന്‍ ഇത് സഹായമാകുമെന്നാണ് പ്രതീക്ഷ. ഇവൻറ് വിസ, ഒാൺലൈൻ ടൂറിസ്റ്റ് വിസകൾ ഏർപ്പെടുത്തിയതും സന്ദർശകവിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും അമേരിക്ക, ഷെങ്കൺ, ബ്രിട്ടീഷ് വിസകളുള്ള 49 രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദി എയർപോർട്ടുകളിൽനിന്ന് ഒാൺ അറൈവൽ വിസ സമ്പ്രദായം നടപ്പാക്കിയതും രാജ്യത്തേക്കുള്ള സന്ദർശകരുടെ വരവ് കൂട്ടാൻ സഹായിച്ചു. പുറമെ ആഭ്യന്തര ടൂറിസം വികസന പദ്ധതികൾ, ആക്ടിവിറ്റികൾ, ഫെസ്റ്റിവലുകൾ, വലിയ വിനോദ-സാംസ്കാരിക-കായിക ഇവൻറുകൾ തുടങ്ങിയവ നടപ്പാക്കുന്നതിലൂടെ ആളുകളെ വൻതോതിൽ ആകർഷിക്കാൻ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.