ജിദ്ദ: ടൂറിസം വിസ മേഖലയിലെ ഉദാര സമീപനം രാജ്യത്ത് വിനോദസഞ്ചാരമേഖലയിൽ വൻ കുതിപ ്പിന് കാരണമാവുമെന്ന് വിലയിരുത്തൽ.
എണ്ണേതര വരുമാനം ലക്ഷ്യംവെച്ചുള്ള സൗദി കിരീ ടാവകാശിയുടെ പദ്ധതിയാണ് ടൂറിസം വിസ. വസ്ത്രം ധരിക്കുന്നതിലുള്ള കര്‍ശന നിബന്ധനയും ര ക്ഷകര്ത്താവ് വേണമെന്ന നിബന്ധനയുമാണ് യൂറോപ്യന്‍ ടൂറിസ്റ്റുകളെ അകറ്റിയത്.
പു തിയ വിസകളില്‍ ഈ നിബന്ധന ഇളവ് ചെയ്തത് ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കും. വിഷൻ 2030 െൻറ ഭാഗമായി സൗദിയിൽ എണ്ണേതര വരുമാനം ലക്ഷ്യംവെച്ചുള്ള പദ്ധതികള്‍ സജീവമാണ്.
നിയോം ക്വിദ്ദിയ്യ, െറഡ് സീ പദ്ധതികള്‍ ഇതിെൻറ ഭാഗമാണ്. സൗദിയിലേക്ക് വിദേശികളുടെ ഒഴുക്കാണ് ലക്ഷ്യം. വസ്ത്ര സ്വാതന്ത്ര്യത്തിലെ നിബന്ധനയും രക്ഷകര്‍ത്താവ് വേണമെന്ന നിബന്ധനയും നീങ്ങിയതോെട വിദേശികൾ ഇവിടേക്ക് വരാൻ താൽപര്യം കാണിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ ടൂറിസം വിസകളില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് അബായ പർദ നിര്‍ബന്ധമില്ല. സൗദിയില്‍ പ്രവേശിക്കുന്നവര്‍ സംസ്കാരത്തെ ഹനിക്കാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നത് മാത്രമാണ് നിബന്ധന.
രക്ഷകര്‍ത്താവില്ലാതെ ആര്‍ക്കും രാജ്യത്ത് പ്രവേശിക്കാം. ടൂറിസം വിസ അനിവാര്യമാണെന്ന് ടൂറിസം കമീഷന് ചെയര്മാന് അഹ്മദ് അല്‍ ഖതീബ് പറഞ്ഞു. വിഷന്‍ 2030െൻറ ഭാഗമായാണിത്. കിരീടാവകാശിയുടെ സ്വപ്ന പദ്ധതിയാണിത്. അദ്ദേഹമാണ് സൗദിയെ ലോകത്തിന് തുറന്നിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടത് -ടൂറിസം ചെയർമാൻ പറഞ്ഞു. അഞ്ച് യുനസ്കോ പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തോളം ടൂറിസം കേന്ദ്രങ്ങളുണ്ട് രാജ്യത്ത്. നിയോം, അല്‍ ഉല, ചെങ്കടല്‍ പദ്ധതികള്‍ വിദേശികളെ ലക്ഷ്യംവെച്ചുള്ളതുമാണ്.
പുതിയ വിസ സമ്പ്രദായം നിലവിൽ വന്നതോടെ വിദേശികളൊഴുകിയെത്തുമെന്നാണ് കണക്ക് കൂട്ടല്‍.
ടൂറിസം വിസയിലൂടെ ലോക ഹബ്ബുകളേയാണ് ലക്ഷ്യം വെക്കുന്നത് എന്ന് ടൂറിസം ചെയർമാൻ അഹ്മദ് അല്‍ ഖതീബ് പറഞ്ഞു.
ചൈനയും ജപ്പാനും യു.എസും അതിൽ പ്രധാനമാണ്. ലോകത്തെ ആകെ ടൂറിസ്റ്റുകളില്‍ 70, 80 ശതമാനവും ഇവരാണ്. ഇവരെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് ടൂറിസം കമീഷന് ചെയര്മാന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.