ജോ ബൈഡ​െൻറ സന്ദർശനത്തിനിടെ വിവിധ മേഖലകളിൽ സൗദി-യു.എസ്​ സഹകരണത്തിനുള്ള കരാറുകൾ ഒപ്പിടുന്നു

സൗദിയും അമേരിക്കയും 18 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

ജിദ്ദ: സൗദിയും അമേരിക്കയും തമ്മിൽ ബഹിരാകാശം, നിക്ഷേപം, ഊർജം, വാർത്താവിനിമയം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണത്തിന്​ 18 കരാറുകളിൽ ഒപ്പുവെച്ചു. യു.എസ് പ്രസിഡൻറ്​ ജോ ബൈഡ​​െൻറ സന്ദർശന വേളയിലാണ്​​ സൗദി മന്ത്രിമാർ അമേരിക്കയിലെ വിവിധ വകുപ്പ്​ സെക്രട്ടറിമാരുമായാണ്​ കരാറുകളിലും ധാരാണാപത്രങ്ങളിലും ഒപ്പുവെച്ചത്​. പുതിയ കരാറുകളുടെ ഭാഗമായി സൗദിയും യുഎസും പരസ്പരം നിക്ഷേപവും നടത്തും. വിഷൻ 2030 ​െൻറ ഭാഗമായി നിക്ഷേപം നടത്തുന്നതിന് വിശാലമായ അവസരങ്ങൾ ഒരുക്കി ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക്​ കൂടുതൽ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം​. ഒപ്പുവെച്ച 18 കരാറുകളിൽ 13ഉം നിക്ഷേപ മന്ത്രാലയവുമായാണ്.

ഈ 13 എണ്ണവും അമേരിക്കയിലെ പ്രമുഖ സ്വകാര്യ കമ്പനികളുമായി സൗദി ഊർജ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ജുബൈൽ-യാംബു റോയൽ കമീഷനുകൾ എന്നിവയാണ്​ ഒപ്പുവെച്ചത്​​. ബോയിങ്​ എയ്‌റോ സ്‌പേസ്, റേതിയോൺ ഡിഫൻസ് ഇൻഡസ്ട്രീസ്, മെഡ്‌ട്രോണിക് കോർപറേഷൻ, ഡിജിറ്റൽ ഡയഗ്‌നോസ്റ്റിക്‌സ്, ഹെൽത്ത് കെയർ മേഖലയിലെ ഇക്​വിയ എന്നീ കമ്പനികളാണ്​ അവയിൽ പ്രമുഖർ. കൂടാതെ ഊർജം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉൽപ്പാദനം, തുണിത്തരങ്ങൾ എന്നീ മേഖലകളിൽ പ്രമുഖരായ മറ്റ് നിരവധി അമേരിക്കൻ കമ്പനികളുമായും ഒപ്പുവെച്ചിട്ടുണ്ട്​.

സൗദി ബഹിരാകാശ അതോറിറ്റി യു.എസ് ബഹിരാകാശ ഏജൻസിയായ 'നാസ'യുമായി ചന്ദ്രനിലും ചൊവ്വയിലും പര്യവേക്ഷണം ചെയ്യുന്നതിനുള്ള 'ആർട്ടെമിസ്' കരാറിൽ ഒപ്പുവച്ചു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഡിജിറ്റൽ ടെക്‌നോളജി രംഗത്തെ പ്രമുഖ കമ്പനിയായ ഐ.ബി.എമ്മുമായി സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡിജിറ്റൽ ടെക്​നോളജി രംഗത്ത്​ അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം യുവതിയുവാക്കളെ പരിശീലിപ്പിച്ച്​ ജോലിക്ക്​ യോഗ്യരാക്കിമാറ്റാനുള്ളതാണ്​ ഇത്​. മറ്റൊരു കരാർ യു.എസ് നാഷനൽ ടെലികമ്യൂണിക്കേഷൻസ് ആൻഡ്​​ ഇൻഫർമേഷൻ അഡ്​മിനിസ്ട്രേഷനുമായാണ്​ (എൻ.ടി.ഐ.എ). ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുക, രാജ്യത്തി​െൻറ ഡിജിറ്റൽ സംവിധാനത്തിൽ ഗവേഷണം, വികസനം, നവീകരണം എന്നിവയുടെ വേഗത വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണിത്​.

ശുദ്ധ ഊർജമേഖലകളിൽ ഇരുരാജ്യങ്ങളും പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ആണവോർജത്തി​െൻറ സമാധാനപരമായ ഉപയോഗത്തിലുള്ള സഹകരണം ഉൾപ്പെടെ ശുദ്ധമായ ഊർജവും കാലാവസ്ഥാ സംരക്ഷണ പ്രവർത്തനവും വ്യാപിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളുടെയും ശ്രമങ്ങൾ വർധിപ്പിക്കുകയും ഇതിൽ ഉൾപ്പെടുന്നു. പൊതുജനാരോഗ്യം, മെഡിക്കൽ സയൻസ്, ഗവേഷണം എന്നീ മേഖലകളിലെ സംയുക്ത സഹകരണത്തിനുള്ള ധാരണാപത്രത്തിലും സൗദി, അമേരിക്കൻ ആരോഗ്യ മന്ത്രാലയങ്ങൾ ഒപ്പുവച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്കിടയിലുള്ള പൊതുജനാരോഗ്യ മേഖലകളിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനാരോഗ്യ പ്രശ്‌നങ്ങളും മെഡിക്കൽ, ശാസ്ത്ര, ഗവേഷണ വെല്ലുവിളികളും പരിഹരിക്കാനുള്ള ശ്രമങ്ങൾ ഏകീകരിക്കുക, വിവരങ്ങൾ കൈമാറുക, വിദഗ്​ധർ, അക്കാദമിക് വിദഗ്​ധർ, തൊഴിലാളികൾക്കുള്ള സംയുക്ത പരിശീലനം എന്നിവ കരാറിലുൾപ്പെടും.

Tags:    
News Summary - Saudi-US Treaty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.