ജിദ്ദ: രാജ്യത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കും. വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകളും സർക്കാർ വകുപ്പും സജ്ജമായി. 60 ലക്ഷത്തിലേറെ കുട്ടികൾ ഇന്ന് സ്കുളിലേക്ക് പുറപ്പെടും. ട്രാഫിക് ഉൾപ്പെടെ വലിയ മുന്നൊരുക്കമാണ് സ്കൂൾ തുറക്കുന്നതിെൻറ ഭാഗമായി നടത്തിയത്. രാവിലെ സ്കൂൾ വാഹനങ്ങൾ കൂടി നിരത്തിലിറങ്ങുന്നതോടെ ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതു മുൻകൂട്ടിക്കണ്ടാണ് ട്രാഫിക് പൊലീസിെൻറ മുന്നൊരുക്കം.
ആദ്യ ദിവസം വിദ്യാർഥികളെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് സ്ക്കൂളുകൾക്കു കീഴിൽ ഒരുക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെയും അതതു മേഖല വിദ്യാഭ്യാസ കാര്യാലയത്തിലെയും വിവിധ വകുപ്പു മേധാവികളോടും മുതിർന്ന ഉദ്യോഗസ്ഥരോടുമെല്ലാം ആദ്യദിവസം സ്കൂളിൽ ഹാജരാകാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.