ജുബൈൽ: ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി റിയാദിലെ കിങ് ഫൈസൽ സ്‍പെഷാലിറ്റി ആശുപത്രി. കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലെ (കെ.എഫ്.എസ്.എച്ച്.ആർ.സി) ഹൃദയാരോഗ്യ വിഭാഗത്തിലെ വിദഗ്ധസംഘമാണ് യു.എ.ഇയിൽനിന്നുള്ള ഒരു ദാതാവിന്റെ ഹൃദയം വിജയകരമായി പുറത്തെടുത്ത് റെക്കോഡ് സമയത്തിനുള്ളിൽ രോഗിയിലേക്ക് മാറ്റിവെച്ചത്.
മനുഷ്യ അവയവങ്ങളുടെയും കോശങ്ങളുടെയും ദാനത്തിനും മാറ്റിവെക്കലിനും വേണ്ടിയുള്ള ദേശീയ സ്ഥാപനമായ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ (എസ്.സി.ഒ.ടി), യു.എ.ഇയിലെ ഹയാത്ത് മെഡിക്കൽ ഇവാക്വേഷൻ എയർ മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. റിയാദിലെ കിങ് ഫൈസൽ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. ഫൈസൽ അൽ-ഉമരിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രാവിലെ അബൂദബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെത്തി മസ്തിഷ്ക മരണം സംഭവിച്ച 38 കാരനായ ഒരാളിൽനിന്ന് ഹൃദയം പുറത്തെടുക്കുന്ന ശസ്ത്രക്രിയ നടത്തി.
തുടർന്ന് രാവിലെ 11.30ഓടെ റിയാദ് കിങ് ഫൈസൽ ആശുപത്രിയിലേക്ക് എയർ മെഡിക്കൽ ഇവാക്വേഷൻ സംവിധാനം വഴി ഹൃദയം എത്തിച്ചു. 54 വയസ്സുള്ള ഒരു രോഗിയിലാണ് ഹൃദയം വെച്ചുപിടിപ്പിച്ചത്. അഞ്ച് മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ വൈകീട്ട് 4.30ന് വിജയകരമായി പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.