റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ഘടകം പേഴ്സനൽ ഫിനാൻസ് ഡിസിപ്ലിൻ എന്ന വിഷയത്തിൽ മലസിൽ സെമിനാർ സംഘടിപ്പിച്ചു. പ്രവാസി സമൂഹം വളരെ ഗൗരവമായി കാണേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ സാമ്പത്തിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറിന് സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് ഷംസീർ നേതൃത്വം നൽകി. വ്യക്തിഗത ധനകാര്യം, സാമ്പത്തിക അച്ചടക്കം, ആസൂത്രണം, പരിജ്ഞാനം, സമ്പാദ്യശീലം, നിക്ഷേപം, റിട്ടയർമെൻറ് ആസൂത്രണം എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
പരിപാടിയിൽ പ്രസിഡൻറ് എൻജി. ഹസീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം തൊഴിൽ അന്വേഷകർക്ക് ലിങ്കഡിന്നിെൻറ ആവശ്യകതയും അത് മുഖാന്തരം നമ്മളുടെ കഴിവുകളെ പ്രൊമോട്ട് ചെയ്തു പ്രൊഫൈൽ ബ്രാൻഡ് ചെയ്യാനും അതിലൂടെ പ്രഫഷനൽ നെറ്റ്വർക്ക് വിപുലീകരിക്കലും ജോലിസാധ്യത എങ്ങനെ വർധിപ്പിക്കാം തുടങ്ങിയ വിഷയങ്ങളിൽ എൻജി. ഹംദാൻ ബോധവത്കരണം നൽകി. എൻജി. അമ്മാർ മലയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.