ജിദ്ദ: പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് പോകുന്ന ഒ.ഐ.സി.സിയുടെ മുൻനിര പ്രവർത്തകൻ ഷാനവാസ് ഇളയോടന്‍ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. മികച്ച സംഘടനാപാടവവും നേതൃശേഷിയുമുണ്ടായിട്ടും പ്രവാസലോകത്തെ സംഘടന പ്രവർത്തനങ്ങളിൽ പിന്നണിയിൽനിന്ന് പ്രവർത്തിച്ചിരുന്നയാളായിരുന്നു ഷാനവാസെന്ന് യാത്രയയപ്പു ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ അബ്ദുൽ മജീദ് നഹ, ഹുസൈൻ ചുള്ളിയോട്, അഷ്റഫ് അഞ്ചാലൻ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ബഷീർ പരുത്തിക്കുന്നൻ, എം.ടി. ഗഫൂർ, യു.എം. ഹുസൈൻ, ഇസ്മയിൽ കൂരിപ്പൊയിൽ, ഷൈജു കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ഉമ്മർ മങ്കട സ്വാഗതവും എ.പി. യാസർ നായിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.