സൗദിയിൽ വീടിന് തീപിടിച്ച് മൂന്ന്​ കുട്ടികളടക്കം ഏഴ്​ മരണം, ഒരാൾക്ക്​ പരിക്ക്

അൽജൗഫ്​: വടക്കൻ സൗദിയിലെ അൽഖുറയാത്തിൽ വീടിന്​ തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന്​ കുട്ടികളടക്കം ഏഴ്​ പേർ മരിക്കുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഹയ്യ്​ തസ്​ഹീലാത്തിൽ​ ​ചൊവ്വാഴ്​ച പുലർച്ചെയാണ്​ ദാരുണ സഭവം​.

തീ വേഗം നിയന്ത്രണവിധേയമാക്കി. വീട്ടിനുള്ളിൽ നാല്​ പേരെ മരിച്ച നിലയിലും മറ്റ്​ നാലു​പേരെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. അതിൽ മൂന്ന്​ പേർ ആശുപത്രിയിൽ മരിച്ചു. മരിച്ചതിൽ മൂന്ന്​ പേർ കുട്ടികളാണ്​. ഇവർ വീട്ടിനുള്ളിലെ ഒരു മുറിയിലായിരുന്നു.

വീടിന് തീപിടിച്ച്​ പുകപടലം ഉയരുന്ന​ വിവരം അൽഖുറയാത്ത്​ പ​ട്രോളിങ്​ പൊലീസിന്​ ലഭിച്ച ഉടനെ​​ സിവിൽ ഡിഫൻസ്​ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന്​ അൽജൗഫ്​ മേഖല സിവിൽ ഡിഫൻസ്​ വക്താവ്​ കാപ്​റ്റൻ അബ്​ദുറഹ്​മാൻ അൽദുവൈഹി പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ താ​ഴെ നിലയിലെ കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ നിന്നാണ്​ തീ പടർന്നതെന്ന്​ കണ്ടെത്തി. അൽ ഫൈസലിയ പൊലീസ് അന്വേഷണം തുടരുകയാണ്​.

സംഭവത്തിൽ സിവിൽ ഡിഫൻസ്​ വക്താവ്​ അനു​ശോചിച്ചു. വീടുകളിൽ സ്​മോക്ക്​ ഡിറ്റക്​ടറുകൾ സ്ഥാപിക്കൽ പ്രധാനമാണെന്ന്​ സിവൽ ഡിഫൻസ്​ വക്താവ്​ പറഞ്ഞു. ആളി പടരുന്നതിന് മുമ്പ് തന്നെ തീപിടിച്ചിട്ടുണ്ടെന്ന്​​ കണ്ടെത്താൻ സ്​മോക്ക്​ ഡിറ്റക്​ടറുകൾ സഹായിക്കും.

ഫോ​ട്ടോ: ഏഴു പേരുടെ മരണത്തിനിടയാക്കിയ അൽജൗഫിലെ അഗ്​നിബാധയുണ്ടായ വീട്ടിൽ സിവിൽ ഡിഫൻസ്​ തീ കെടുത്താനുള്ള ശ്രമത്തിൽ

Tags:    
News Summary - Seven people including three children died in a house fire in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.