മദീന: റമദാനിൽ മദീനയിലെത്തുന്നവർക്ക് യാത്ര ഒരുക്കുന്നതിനായി ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചു.
മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും മദീനയിലെ വിവിധ ഭാഗങ്ങളിലെ സ്റ്റേഷനുകളിൽ നിന്ന് ബസ് ഗതാഗത സേവനം നൽകുന്നതിന് പൊതുഗതാഗത ബസ് ഉൾപ്പെടെ 200ഓളം ബസുകളാണ് മദീന വികസന അതോറിറ്റി ഒരുക്കിയിരിക്കുന്നത്. ഷട്ടിൽ ബസ് സർവിസിന് അതോറിറ്റി ഏഴ് പാതകൾ നിർണയിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഷട്ടിൽ സർവിസ് തറാവീഹ് നമസ്കാരത്തിന് ശേഷം ഒരു മണിക്കൂർ അവസാനിക്കും. റമദാൻ അവസാന പത്തിൽ ഖിയാമുലൈൽ നമസ്കാരം കഴിഞ്ഞ് അര മണിക്കൂർ വരെ ബസ് സർവിസ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.