സ​മ​സ്ത ഘ​ട​കം ദ​മ്മാം ചാ​പ്റ്റ​ർ എ​സ്‌.​ഐ.​സി റ​വ​ന്യൂ മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കു​ന്നു

ജ​പ്തി​യു​ടെ മ​റ​വി​ല്‍ നി​ര​പ​രാ​ധി വേ​ട്ട; എ​സ്‌.​ഐ.​സി നേ​താ​ക്ക​ൾ മ​ന്ത്രി​യെ ക​ണ്ടു

ദ​മ്മാം: പോ​പു​ല​ര്‍ ഫ്ര​ണ്ടി​​ന്റെ ഹ​ര്‍ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​പ്തി ന​ട​പ​ടി​ക​ളി​ല്‍ അ​ധി​കൃ​ത​ര്‍ നി​ര​പ​രാ​ധി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് സ​മ​സ്ത ഘ​ട​കം ദ​മ്മാം ചാ​പ്റ്റ​ർ എ​സ്‌.​ഐ.​സി ദ​മ്മാ​മി​ലെ​ത്തി​യ കേ​ര​ള റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നെ ക​ണ്ടു. തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി​ക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മ​കാ​രി​ക​ളെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി അ​വ​രെ നി​യ​മ​ത്തി​ന് വി​ട്ടു​കൊ​ടു​ക്ക​ണം എ​ന്ന പ​ക്ഷ​ത്തു​ത​ന്നെ​യാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പ​ക്ഷ​പാ​ത​ങ്ങ​ളി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ സ​ർ​ക്കാ​റി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഞ​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. അ​തു​പ​​ക്ഷേ, തീ​ര്‍ത്തും കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ മാ​ത്ര​മാ​യി​രി​ക്ക​ണം.

അ​തി​​ന്റെ പേ​രി​ല്‍ നി​ര​പ​രാ​ധി​ക​ള്‍ വേ​ട്ട​യാ​ട​പ്പെ​ടു​ക​യോ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യോ അ​രു​ത്. ഹ​ര്‍ത്താ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ പ​ങ്ക് സു​വ്യ​ക്ത​മാ​കു​ക​യും ഹ​ര്‍ത്താ​ല്‍ ദി​ന​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളോ അ​ക്ര​മ​ങ്ങ​ളോ ന​ട​ത്തി​യ​താ​യി തെ​ളി​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​വ​രെ മാ​ത്ര​മേ നി​യ​മ ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കാ​വൂ. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പി.​എ​ഫ്.​ഐ​യു​മാ​യോ അ​വ​രു​ടെ ഹ​ർ​ത്താ​ലു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത, അ​വ​രു​ടെ തീ​വ്ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ന​ഖ​ശി​ഖാ​ന്തം എ​തി​ര്‍ക്കു​ന്ന, തീ​ര്‍ത്തും സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടി​ല്‍ ഒ​രു സം​ഘ​ര്‍ഷ​ത്തി​ലും ഭാ​ഗ​ഭാ​ക്കാ​കു​ക​യോ ഒ​രു പെ​റ്റി കേ​സി​ല്‍ പോ​ലും പ്ര​തി​ചേ​ര്‍ക്ക​പ്പെ​ടു​ക​യോ ചെ​യ്യാ​ത്ത, ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സ്ഥ​ല​ത്തി​ല്ലാ​ത്ത, വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടി​ൽ പോ​കാ​ത്ത പ്ര​വാ​സി​ക​ളും റ​വ​ന്യൂ റി​ക്ക​വ​റി​യു​ടെ പേ​രി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു​ണ്ട്.

ഇ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​യി ത​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വ​സ്തു​ത സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണ​മെ​ന്നും റ​വ​ന്യൂ വ​കു​പ്പ് ന​ട​ത്തു​ന്ന ജ​പ്തി ന​ട​പ​ടി​ക​ളി​ല്‍ സം​ഭ​വി​ച്ച ഗു​രു​ത​ര പാ​ക​പ്പി​ഴ​വു​ക​ള്‍ തി​രു​ത്ത​ണ​മെ​ന്നും നി​ര​പ​രാ​ധി​ക​ള്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​സ്‌.​ഐ.​സി നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​സ്‌.​ഐ.​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​വാ​ദ് ഫൈ​സി വ​ർ​ക്ക​ല, മ​ൻ​സൂ​ർ ഹു​ദ​വി കാ​സ​ർ​കോ​ട്, ഉ​മ​ർ വ​ള​പ്പി​ൽ, മ​ജീ​ദ് വാ​ണി​യ​മ്പ​ലം, അ​നീ​സ് മ​ഞ്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.