എ​സ്.​എം.​സി വാ​ര്‍ഷി​കാ​ഘോ​ഷം സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍

ശി​ഹാ​ബ് കോ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സോ​ഷ്യ​ല്‍ മ​ല​യാ​ളി ക​ൾ​ച​റ​ല്‍ കൂ​ട്ടാ​യ്മ 11ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ച്ചു

 റി​യാ​ദ്: ഒ​ല​യി​ലെ സ്പെ​ഷ​ലൈ​സ്​​ഡ് മെ​ഡി​ക്ക​ല്‍ സെൻറ​ർ ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ സോ​ഷ്യ​ല്‍ മ​ല​യാ​ളി ക​ൾ​ച​റ​ല്‍ കൂ​ട്ടാ​യ്മ (എ​സ്.​എം.​സി.​കെ) 11ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ച്ചു. മ​ല​സി​ലെ പെ​പ്പ​ര്‍ ട്രീ ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യ സാം​സ്കാ​രി​ക സ​മ്മേ​ള​നം സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ ശി​ഹാ​ബ് കോ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡൊ​മ​നി​ക് സാ​വി​യോ, അ​ലി ആ​ലു​വ, ജ​യ്സ​ൺ തോ​മ​സ്, അ​ജീ​ഷ് ര​വി, അ​ഹ​മ്മ​ദ് കു​ട്ടി, മു​രു​ക​ൻ പി​ള്ള, എ​ൽ​ബി​ൻ കു​ര്യ​ക്കോ​സ്, സു​രേ​ന്ദ്ര​ൻ ചേ​ല​ക്ക​ര, ജാ​സ്മി​ൻ പ്ര​ദീ​പ്, ര​ജി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദു​ബൈ ഗോ​ള്‍ഡ​ന്‍ വി​സ നേ​ടി​യ ക​ലാ​കാ​ര​ന്‍ ന​സീ​ബ് ക​ലാ​ഭ​വ​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. മു​ന്‍കാ​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൻ​സ​ൺ ജെ​യിം​സും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ ബേ​ബി തോ​മ​സും അ​വ​ത​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ 1,33,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം അം​ഗ​ങ്ങ​ള്‍ക്ക് ന​ൽ​കാ​ന്‍ വ​ലി​യ നേ​ട്ട​മാ​യി സം​ഘ​ട​ന വി​ല​യി​രു​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ണി തോ​മ​സ് സ്വാ​ഗ​ത​വും വി​ഷ്ണു വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​വി​രു​ന്നും കു​ഞ്ഞി​മു​ഹ​മ്മ​ദ്, ദേ​വി​ക, ശ്രീ​ജ (ദു​ബൈ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​സ​ന്ധ്യ​യും ക​ലാ​ഭ​വ​ൻ ന​സീ​ബ് ടീം ​അ​വ​ത​രി​പ്പി​ച്ച മി​മി​ക്സ് പ​രേ​ഡ് ആ​ൻ​ഡ്​ സ്​​റ്റേ​ജ് ഷോ​യും ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി. അ​ന​സ്, ബി​നോ​യ്‌, സു​മേ​ഷ്, നി​ഷാ​ന്ത്, ബാ​ബു ജോ​സ​ഫ്, റ​ഫീ​ഖ് കൊ​ച്ചി, സി​റാ​ജ്, മാ​ത്തു​കു​ട്ടി, ലി​ബി​യ ജെ​യ്‌​സ​ൺ, പ​ത്മ​കു​മാ​ർ, അ​നു, ഷൈ​നി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Social Malayalee Cultural Group Announces 11th Annual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.