ഇല – ലിപി മിനിക്കഥ മത്സരവിജയികളെ പ്രഖ്യാപിച്ചു

 റിയാദ്: റിയാദിലെ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ‘ഇല – ലിപി’ മിനിക്കഥ മത്സരത്തി​​​െൻറ വിജയികളെ പ്രഖ്യാപിച്ചു. അബ്​ദുൽ റഷീദ് കെയുടെ വയനാടി​​െൻറ ‘ഏകലവ്യൻ’ എന്ന കഥക്കാണ് ഒന്നാംസമ്മാനം. സുധീഷ് വി.എസ് മുണ്ടൂരി​​െൻറ ‘സമർപണം’, ഹഖ് ഇയ്യാടി​​െൻറ ‘ഫ്രിഡ്ജ്’ എന്നീ കഥകൾ രണ്ടും മൂന്നും സ്ഥാനത്തിന് അർഹമായി. ലിപി പബ്ലിക്കേഷൻസുമായി ചേർന്ന്​ നടത്തിയ മത്സരത്തിൽ നൂറ് വാക്കിൽ കവിയാത്ത രചനകളായിരുന്നു പരിഗണിച്ചത്.   ആകെ ലഭിച്ച 134 കഥകളിൽ നിന്ന് ജോസഫ് അതിരുങ്കൽ, നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനാർഹമായ രചനകൾ തെരഞ്ഞെടുത്തത്. 5,000 രൂപ വില വരുന്ന പുസ്​തകങ്ങളും ശിൽപവും പ്രശസ്​തിപത്രവും അടങ്ങുന്ന ഒന്നാം സമ്മാനവും 3,000 രൂപ, 1,500 രൂപ വിലക്കുള്ള പുസ്​തകങ്ങളും ശിൽപവും പ്രശസ്​തിപത്രവുമടങ്ങുന്ന രണ്ടും മൂന്നും സമ്മാനങ്ങളും ഡിസംബറിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ചെരാത്​, ലിപി പബ്ലിക്കേഷൻസ്​ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Tags:    
News Summary - story writing contest-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.