റിയാദ്: സൗദി അറേബ്യയുടെയും അമേരിക്കയുടെയും സംയുക്ത സൈനികാഭ്യാസം സമാപിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ മേഖല കമാന്‍ഡര്‍ മേജര്‍ ജനറല്‍ സഈദ് ബിന്‍ അബ്ദുറഹ്മാന് അബു അസഫിന്റെ സാന്നിധ്യത്തിലായിരുന്നു പ്രിവന്‍ഷന്‍ ഷീല്‍ഡ് ത്രീ എന്ന അഭ്യാസം അവസാനിച്ചത്. കൂട്ടനശീകരണശേഷിയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ കൈകാര്യംചെയ്യുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ദിവസങ്ങള്‍ക്കുമുമ്പ് ഇരു സൗഹൃദ രാജ്യങ്ങളും തമ്മില്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. യു.എസ് സേന, സൗദി സായുധസേന, സിവില്‍ ഡിഫന്‍സ്, സൗദി റെഡ് ക്രസന്റ് എന്നിവക്കു പുറമേ, ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് ഹെല്‍ത്ത് സർവിസസ്, ആരോഗ്യ മന്ത്രാലയം എന്നിവയും സമാപന ചടങ്ങില്‍ പങ്കെടുത്തു. അഭ്യാസത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചതോടൊപ്പം യു.എസ് സേനകളുടെ പങ്കാളിത്തത്തെ വിലമതിക്കുന്നതായി മേജര്‍ ജനറല്‍ അബു അസഫ് പറഞ്ഞു. അഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയതായും പദ്ധതി ലക്ഷ്യം നേടിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.