ജിദ്ദ: ഇൗ ഹജ്ജ് സീസണിലെ ആദ്യ തീർഥാടക സംഘവുമായി ജിദ്ദ ഇസ്ലാമിക് പോർട്ടിൽ കപ്പൽ അടുത്തു. രണ്ടുകപ്പലുകളാണ് ആദ്യദിവസം വന്നത്. സുഡാനിൽ നിന്നുള്ള മൂദാ, നൂർ എന്നീ കപ്പലുകളിൽ 2,303 തീർഥാടകരാണ് ഉണ്ടായിരുന്നത്. ഹജ്ജ് മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിപുലമായ സ്വീകരണം ഒരുക്കിയിരുന്നു. തങ്ങൾക്ക് നൽകിയ ഉൗഷ്മളമായ സ്വീകരണത്തിന് സംഘം നന്ദി രേഖപ്പെടുത്തി.
തീർഥാടകർക്ക് നടപടിക്രമങ്ങളുടെ ഭാഗമായ ആേരാഗ്യ പരിശോധന ആരോഗ്യ മന്ത്രാലയം സ്ഥാപിച്ച പ്രത്യേക സംവിധാനങ്ങൾ വഴി പൂർത്തിയാക്കി.
എല്ലാവർക്കും മെനിഞ്ചൈറ്റിസിനും യെല്ലോ ഫീവറിനും എതിരായ പ്രതിരോധ കുത്തിവെപ്പ് നൽകിയതായി ആരോഗ്യ കേന്ദ്രം ഡയറക്ടർ ഡോ. നശ്വാൻ അബ്ദുല്ല വ്യക്തമാക്കി. തീർഥാടകരിൽ കൂടുതൽ വൈദ്യപരിചരണം ആവശ്യമായി വന്ന ചിലരെ ജിദ്ദയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.