ജിദ്ദ: റമദാനോടനുബന്ധിച്ച് തളിപറമ്പ സി.എച്ച് സെന്റർ ഫണ്ട് ശേഖരണ കാമ്പയിന് ജിദ്ദ ചാപ്റ്റർ തുടക്കം കുറിച്ചു. ദി നാഷനൽ സെക്രട്ടറി ഉമ്മർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ റഹ്മാൻ വായാട് അധ്യക്ഷത വഹിച്ചു. പ്രവാസം മതിയാക്കി മടങ്ങുന്ന ജിദ്ദയിലെ സാമൂഹിക, ജീവകാരുണ്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ എം.സി.എ ഖാദറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഡോ. അബൂബക്കർ കടവത്തൂർ അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി.
കാമ്പയിനിന്റെ ഭാഗമായുള്ള ബ്രോഷർ പ്രകാശനം സിറാജ് കണ്ണവവും കവർ വിതരണം റഫീഖ് സിറ്റിയും നിർവഹിച്ചു. ഹൈദർ പുളിങ്ങോം, റസാഖ് ഇരിക്കൂർ, നൗഷാദ് ചപ്പാരപ്പടവ്, നഷ്രിഫ് മാഹി, ഫിറോസ് ചാലാട്, ബഷീർ നെടുവോട്, എസ്.പി സാദിഖ്, ഹാഷിർ കുറുവ, റഷീദ് ഇരിട്ടി, അഷ്റഫ് നെടുവോട്, റഷീദ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീർ കമ്പിൽ സ്വാഗതവും എം.സി.എ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.