ജുബൈൽ: 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന നവോദയ കലാസാംസ്കാരിക വേദി ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ ടി.സി. സജീവന് ജുബൈൽ ഘടകം യാത്രയയപ്പ് നൽകി. ജുബൈലിൽ ജോലി ചെയ്തിരുന്ന സജീവൻ നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ജുബൈൽ അറൈഫി ഏരിയ ആക്ടിങ് സെക്രട്ടറിയുമായി പ്രവർത്തിച്ചു.
കേന്ദ്ര പ്രസിഡന്റ് ലക്ഷ്മണൻ ഉപഹാരം നൽകി ആദരിച്ചു. ഫൈസൽ അധ്യക്ഷത വഹിച്ചു. ഷാനവാസ്, ഉണ്ണികൃഷ്ണൻ, അജയൻ കണ്ണൂർ, പ്രേമരാജ് കതിരൂർ, അമൽ ഹാരിസ്, പ്രജീഷ് കറുകയിൽ, ഗിരീഷ് കുമാർ, സഫീന താജ് എന്നിവർ സംസാരിച്ചു. പ്രിനീദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.