ജിദ്ദ: സൗദിയില്‍ വീടുകളും കെട്ടിടങ്ങളും വാടകക്ക് എടുക്കുമ്പോള്‍ ഗ്യാരന്റിയായി നിശ്ചിത തുക വാടകക്കാരന് കെട്ടിവക്കണമെന്ന് നിര്‍ദേശം. കരാര്‍ അവസാനിപ്പിക്കുന്ന സമയത്ത് ഇത് കെട്ടിട ഉടമക്കോ വാടകക്കാരനോ നിയമാടിസ്ഥാനത്തിൽ തിരികെ ലഭിക്കും. വാടകക്കെടുക്കുന്ന വസ്തുവകകള്‍ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിതെന്ന് ഇജാര്‍ പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. ഇതിനായി ഇജാർ പ്ലാറ്റ്ഫോമിൽ പണമടക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പണം കെട്ടിട ഉടമക്ക് ലഭിക്കാതെ ഇജാർ വാലറ്റിലാണ് സൂക്ഷിക്കുക.
കരാർ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ, രണ്ട് കക്ഷികളുടെയും അംഗീകാരത്തിന് ശേഷം ഭൂവുടമക്ക് വസ്തു തിരികെ നല്‍കുന്നതായി കാണിക്കുന്ന ഒരു ഫോം പൂരിപ്പിച്ചു നല്‍കണം. ഏതെങ്കിലും തരത്തിൽ കെട്ടിടത്തിന് കേടുപാടുകളോ വാടക കുടിശ്ശികയോ ഉണ്ടാവുന്ന സാഹചര്യമുണ്ടായാൽ കണക്കാക്കുന്ന തുക കെട്ടിട ഉടമക്ക് ലഭിക്കും. അല്ലാത്ത സാഹചര്യങ്ങളിൽ വാടകക്കാരന് തന്നെ തിരികെ ലഭിക്കും. വാടക പ്രക്രിയ നിരീക്ഷിക്കുക, കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സുതാര്യതയുടെയും വിശ്വാസത്തിന്റെയും മൂല്യങ്ങൾ ഏകീകരിക്കുക, വാടക നടപടിക്രമങ്ങൾ സുഗമമാക്കുക, ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുക, തുടങ്ങിയവയാണ് ഇജാറിന്റെ പുതിയ വ്യവസ്ഥകൾക്കു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.