ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന തണൽ ചാരിറ്റിയുടെ ഉദ്ഭവ കാലം മുതൽ അതിെൻറ എല്ലാ സേവന പ്രവർത്തനങ്ങളിലും കൂടെനിന്ന അബ്ദുറഹ്മാൻ എന്ന കുഞ്ഞുട്ടിക്ക് പ്രവർത്തകർ ഉചിതമായ യാത്രയയപ്പ് നൽകി.
ചാരിറ്റിയുടെ സ്നേഹോപഹാരം കോഓഡിനേറ്റർ ഷാനവാസ് സ്നേഹക്കൂട് അദ്ദേഹത്തിന് കൈമാറി. തണൽ ചാരിറ്റി സ്ഥാപകൻ ബാവ പേങ്ങാടൻ അധ്യക്ഷത വഹിച്ചു.
കോഓഡിനേറ്റർമാരായ കരീം മഞ്ചേരി, റഫീഖ് വളപുരം, റഹീം തെന്നല, ഇബ്രാഹിം കണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.