കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 30 വർഷമായി റിയാദിന്​ സമീപം മുസാഹ്​മിയയിൽ കെട്ടിട നിർമാണ രംഗത്ത് ജോലി ചെയ്തിരുന്ന കന്യാകുമാരി ജില്ലയിലെ കാര്യവിളൈ മോണ്ടായ്കടവ് സ്വദേശിയായ വിത്സ​െൻറ (55) മൃതദേഹമാണ് കേളി കലാസാംസ്‌കാരിക വേദി പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചത്.

വിത്സ​െൻറ ഭാര്യ രാജകുമാരി, മക്കൾ ബിബിൻ റിജോ, എബിൻ റിജോ എന്നിവർ നാട്ടിലുണ്ട്. കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസാഹ്​മിയ ഏരിയ സെക്രട്ടറി ഷമീർ എം.കെ. പുലാമന്തോൾ, ജീവകാരുണ്യ ആക്ടിങ് കൺവീനർ നസീർ മുള്ളൂർക്കര, പി.പി. ശങ്കർ എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

Tags:    
News Summary - The body of a Kanyakumari resident was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.