റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ നിന്ന് ലൈല അഫ്ലാജിലേക്കുള്ള റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈയുടെ (56) മൃതദേഹമാണ് റിയാദിൽനിന്ന് കോളംബോ വഴി പോയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.
ലൈല അഫ്ലാജിന് 30 കിലോമീറ്റർ അകലെ റോഡ് പണിയിലേർപ്പെട്ട വാഹനത്തിന്റെ പിറകിൽ വേറൊരു വാഹനം ഇടിച്ചായിരുന്നു അപകടം. റോഡ് പണി നടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ഗോപാലകൃഷ്ണ പിള്ളൈ തത്സമയം മരിച്ചു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
പിതാവ്: നീലകണ്ഠ പിള്ളൈ, മാതാവ്: വലിമ്മ, ഭാര്യ: കല. ലൈല അഫ്ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് രാജ, റിയാദ് മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.