മൊ​യ്തു

ജീസാനിൽ ഹൃദയാഘാതംമൂലം മരിച്ച മൊയ്‌തുവിന്‍റെ മയ്യിത്ത് ഖബറടക്കി

ജീസാൻ: മേയ് അഞ്ചിന് ജീസാനിലെ അബൂ ആരീഷ് ജനറൽ ആശുപത്രിയിൽ ഹൃദയാഘാതംമൂലം മരിച്ച തൃശൂർ ആറ്റൂർ സ്വദേശി ഓട്ടുപാറക്കൽ മൊയ്തു എന്ന മുഹ്‌യുദ്ദീന്‍റെ (58) മയ്യിത്ത് ഖബറടക്കി. ശനിയാഴ്ച അബു ആരീഷ് മസ്ജിദ് ഗരാവിയിൽ ഇഷാ നമസ്കാരശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിൽ വിവിധ സാംസ്‌കാരിക സംഘടന നേതാക്കളും മലയാളി സമൂഹവും അടക്കം ധാരാളം പേർ പങ്കെടുത്തു. മയ്യിത്ത് നമസ്‌കാര ശേഷം ദവാതിമ ഖബർസ്ഥാനിൽ ഖബറടക്കി. മൂന്നര പതിറ്റാണ്ടായി സൗദിയിൽ ജോലി ചെയ്തുവരുകയായിരുന്ന മൊയ്തു ജീസാനിലെ അബൂ ആരീഷിലെ ഒരു മൈദ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പരേതരായ ഓട്ടുപാറക്കൽ മൊയ്തീൻ കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: സലീന. മക്കൾ: ഫാഇസ, ഫാത്തിമ അമൽ, ഫഹീം. മരുമക്കൾ: ലത്തീഫ്, മുഹന്നദ്. അബൂ ആരീഷിൽ ജോലി ചെയ്യുന്ന മൊയ്തുവിന്‍റെ ബന്ധുവായ മുസ്തഫയും സാമൂഹിക സംഘടന പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - The body of Moitu, who died of a heart attack in Jeezan, was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.