റിയാദിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

റിയാദ്: നാലുവർഷമായി നാട്ടിൽ പോകാനാവാതെ കഴിയവേ റിയാദിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ബത്ഹയിലെ റസ്​റ്റോറൻറിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലി​െൻറ (54) മൃതദേഹമാണ്​ ബുധനാഴ്​ച രാത്രി 11.55-ന്​ റിയാദിൽനിന്ന്​ പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കോഴിക്കോ​ട്ടേക്ക്​ കൊണ്ടുപോയത്​.

വ്യാഴാഴ്​ച രാവിലെ 7.15-ന്​ കരിപ്പൂരിലെത്തും. മാർച്ച്​ 23-നാണ്​ ഇയാളെ ബത്​ഹയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്​. രണ്ട് വർഷമായി ഇഖാമ കാലാവധി കഴിഞ്ഞിട്ട്​. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ: ഷാജ സുനിൽ. രണ്ട് മക്കളുണ്ട്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ്​ കൺവീനർ മെഹബൂബ്​ ചെറിയവളപ്പ്​, ചെയർമാൻ സിദ്ദീഖ് തുവ്വൂർ തുടങ്ങിയവരാണ്​ രംഗത്തുണ്ടായിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.