ജിദ്ദ: ഛത്തിസ്ഗഢിലെ റായ്പൂർ കലിംഗ സർവകലാശാലയിൽനിന്ന് ഫിനാൻഷ്യൽ മാനേജ് മെൻറിൽ ഡോക്ടറേറ്റ് നേടിയ ഫിറോസ് ആര്യൻതൊടികയെയും അതേ സർവകലാശാലയിൽനിന്ന് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ഭാര്യ വി.പി. സമീനയെയും ആര്യൻതൊടിക പ്രവാസി സംഘം അനുമോദിച്ചു. ഇരുവർക്കുമുള്ള ഫലകം പ്രസിഡൻറ് മുഹമ്മദ് ആര്യൻതൊടിക കൈമാറി. കോവിഡ് മഹാമാരിക്കാലത്ത് ഏതു പ്രതിസന്ധിയിലും പതറാതെ ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ടു നീങ്ങിയതിെൻറ വിജയമാണിതെന്ന് ഇരുവരും മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ മുഹമ്മദ് ആര്യൻതൊടിക അധ്യക്ഷത വഹിച്ചു. ട്രഷറർ എ. ആബിദലി സ്വാഗതവും ഹാരിസ് ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.