ജിദ്ദ: സൗദിയിൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാൻ തീയതി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. അത്രയും ഇടവേള എത്തിയവർ മാത്രം ബുക്ക് ചെയ്യുക.
സിഹ്വത്തി, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ ബുക്കിങ് നടത്താനാകും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും വേഗം ബുസ്റ്റർ ഡോസ് എടുക്കാൻ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അവയവം മാറ്റിവയ്ക്കൽ, വൃക്കസംബന്ധമായ തകരാറുകൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ രോഗപകരാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.കൂടാതെ ബൂസ്റ്റർ ഡോസ് ആഗ്രഹിക്കുന്ന മറ്റ് വിഭാഗം ആളുകൾക്ക് ബുക്കിങ് സംവിധാനങ്ങൾ ഒരുക്കുമെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.