ജിദ്ദ: സൗദി മിനിസ്ട്രി ഓഫ് സ്പോർട്സിന്റെ കീഴിൽ എൽ ക്ലാസിക്കോ സ്പോർട്സ് ഇവൻറ് സംഘടിപ്പിക്കുന്ന എൽ ക്ലാസിക്കോ സൂപ്പർ കപ്പ് 2023 വോളിബാൾ ടൂർണമെന്റിന് ഇന്ന് ജിദ്ദയിൽ തുടക്കമാവും. വ്യാഴം, വെള്ളി, ശനി തീയതികളിൽ ജിദ്ദ അമീർ അബ്ദുള്ള ഫൈസൽ (ഗ്രീൻ ഫീൽഡ് ഇൻഡോർ) സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ സൗദിയിലെ പ്രമുഖ ക്ലബുകളായ അൽ അഹ്‍ലി, ഇത്തിഹാദ് എന്നിവയോടൊപ്പം ട്രെയിനിങ് മാറ്റ്, അൽ നോർസ്, ടൈഗർ ക്ലബ്, അറബ്‌കോ എന്നീ ആറ് പ്രഗത്ഭ ടീമുകൾ മാറ്റുരക്കും.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ ഇത്തിഹാദ് ടീം ട്രെയിനിങ് മാറ്റ് ടീമുമായി ഏറ്റുമുട്ടും. ഏഴ് മണിക്ക് അൽ അഹ്‍ലി ക്ലബും അൽ നോർസ് ക്ലബും ഒമ്പതിന് അറബ്‌കോ ക്ലബും ട്രെയിനിങ് മാറ്റും തമ്മിൽ മത്സരിക്കും. മത്സരങ്ങൾ വീക്ഷിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിങ് സൗകര്യം ഉണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. കാണികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മത്സരങ്ങൾക്കിടയിൽ പ്രവാസ ലോകത്തെ അറിയപ്പെടുന്ന കലാകാരൻമാർ അവതരിപ്പിക്കുന്ന ഇൻഡോ, അറബ് കൾച്ചറൽ പരിപാടികൾ ഉണ്ടായിരിക്കുമെന്നും എൽ ക്ലാസിക്കോ സ്പോർട്സ് ഇവൻറ് ഭാരവാഹികള്‍ അറിയിച്ചു.
അമീർ അബ്ദുള്ള ഫൈസൽ സ്റ്റേഡിയം ലൊക്കേഷൻ: https://goo.gl/maps/U6pMGztbunY7Lk6dA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.