റിയാദ്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് റിയാദിലെ ഇന്ത്യൻ ഡ്രൈവർമാരുടെ കൂട്ടായ്മയായ 'വേ ഓഫ് ലൈഫ് റിയാദ്' എന്ന സംഘടന ധനസഹായം നൽകി. കൂട്ടായ്മയിലെ അംഗമായ കർണാടക സ്വദേശി മുഹിയുദ്ദീൻ ശരീഫ് (അബ്ദുൽ അസീസി)ന്റെ കുടുംബത്തിനാണ് സഹായം നൽകിയത്. അവധിക്ക് നാട്ടിൽ പോയപ്പോൾ കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം മേയ് 21നാണ് മരിച്ചത്. രണ്ട് കുട്ടികൾ അടങ്ങുന്ന ഒരു സാധാരണ നിർധന കുടുംബം ഇതോടെ നിരാലംബമായി മാറി. കുടുംബത്തിന് ഒരു ആശ്വാസമെന്ന നിലയിൽ വേ ഓഫ് ലൈഫ് കമ്മിറ്റി പ്രസിഡന്റ് ബിൻഷാദ്, സെക്രട്ടറി ഷംലാൽ, ട്രഷറർ ശൈഖ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ 2,74,000 രൂപ സമാഹരിച്ച് കുടുംബത്തിന് നൽകുകയായിരുന്നു. കമ്മിറ്റി അംഗങ്ങളായ മുജീബ്, സിദ്ദീഖ്, അബ്ദുറസാഖ്, അസീസ്, സുമേഷ്, റഫീഖ്, റഷീദ്, ഫവാസ്, ബബീഷ് എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.