കേരളം ത്രിതല പഞ്ചായത്ത് െതരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, സുഹൃത്തും പ്രശസ്ത സിനിമാ സംവിധായകനുമായ ആർ. ശരത് കുറച്ച് ദിവസം മുമ്പ് പങ്കുവെച്ച ചില കാര്യങ്ങൾ ഓർമയിൽ വരുകയാണ്. കഴിഞ്ഞ വർഷം ലിത്തോഗ്രഫിയെക്കുറിച്ച് ഒരു ഡോക്യുമെൻററി ചെയ്യാൻ ഇന്ത്യയിൽ വന്ന ശരത്തിെൻറ സുഹൃത്തുകൂടിയായ ജൂലി ക്യാൻക്ലിനി അന്ന് കേരളവും സന്ദർശിക്കുകയുണ്ടായി. അന്നവർ വഴിയോര ദൃശ്യങ്ങൾ കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ശരത്തിനോട് ചോദിച്ചു, 'ഇവിടത്തെ റോഡുകളും മതിലുകളും എല്ലാം പുരുഷന്മാർ ൈകയടക്കി വെച്ചിരിക്കുകയാണോ?' സ്ത്രീകൾ തല ഉയർത്തി നിൽക്കുന്ന ഒരു സിനിമാ പോസ്റ്റർ പോലും അന്ന് വഴിയോരങ്ങളിൽ ഫ്രഞ്ച് സംവിധായികക്ക് കാണാൻ കഴിഞ്ഞില്ല. വിവിധ പോസുകളിൽ മിന്നിത്തിളങ്ങുന്ന സിനിമാതാരങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും കൈയടക്കിയിരിക്കുന്ന കേരളത്തിലെ ചുമരുകൾ നോക്കിയാണ് അവരന്ന് അത്ഭുതംകൂറിയത്.
ഇന്ന് കേരളത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിറഞ്ഞ സ്ത്രീസാന്നിധ്യം കാണുമ്പോൾ ചുമരുകളിൽ അവരുടെ പോസ്റ്ററുകൾ നിറഞ്ഞുനിൽക്കുമ്പോൾ ചില കാര്യങ്ങൾ നന്ദിയോടെ നമ്മൾ സ്മരിക്കേണ്ടതുണ്ട്. 1980കളിൽ രാജീവ് ഗാന്ധിയാണ് ഭരണസ്ഥാപനങ്ങളിൽ വനിത സംവരണം എന്ന ആശയം രൂപപ്പെടുത്തിയെടുത്തത്. രാജീവ് ഗാന്ധിയുടെ വനിത സംവരണ, ശാക്തീകരണ സ്വപ്നം യാഥാർഥ്യമാക്കിയത് മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാറാണ്. അതിനെ തുടർന്നാണ് കേരളം ഉൾെപ്പടെയുള്ള സംസ്ഥാനങ്ങൾ ഭരണഘടനയുടെ 108ാം ഭേദഗതി അംഗീകരിച്ച് പ്രമേയം പാസാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം നടപ്പാക്കിയത്. അങ്ങനെ കോൺഗ്രസ് പാർട്ടിയുടെ കഠിനപരിശ്രമത്തിെൻറ ഫലമായാണ് ഓരോ അഞ്ചു വർഷത്തിലും രാജ്യത്ത് 10 ലക്ഷത്തിലധികം സ്ത്രീകൾ പഞ്ചായത്തുകളിലേക്കും മുനിസിപ്പൽ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെടാൻ വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.