റിയാദ്: തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ കെട്ടിയിട്ട സംഭവം സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്ന് റിയാദ് കെ.എം.സി.സി തരൂർ മണ്ഡലം പ്രവർത്തക കൺെവൻഷൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം, കളമശ്ശേരി മെഡിക്കൽ കോളജിലെ സംഭവങ്ങളിലും അപലപിച്ചു. ബത്ഹയിലെ സോനാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ ജില്ല ആക്ടിങ് പ്രസിഡൻറ് മുസ്തഫ വേളൂരാൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി മാമുക്കോയ തറമ്മൽ ഉദ്ഘാടനം ചെയ്തു.
ജില്ല കമ്മിറ്റിക്ക് കീഴിൽ തരൂർ മണ്ഡലം കേന്ദ്രീകരിച്ച് പുതിയ കമ്മിറ്റി നിലവിൽ വന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ.യു. സിദ്ദീഖ് ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല ട്രഷറർ സൈനു വിളത്തൂർ, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ പൊന്നങ്കോട്, ഷരീഫ് ചിറ്റൂർ, ജാബിർ വാഴമ്പുറം എന്നിവർ സംസാരിച്ചു. നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷാപദ്ധതി അപേക്ഷേഫാറം ജില്ല കമ്മിറ്റിയിൽ നിന്നും ഏറ്റുവാങ്ങി. ജില്ല സെക്രേട്ടറിയറ്റ് മെംബർമാർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം സ്വാഗതവും മണ്ഡലം പ്രസിഡൻറ് അഷ്റഫ് പുതുക്കോട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഷ്റഫ് പുതുക്കോട് (പ്രസി), അനസ് അലി, ബി.എ. അഷ്കർ അലി, കെ.എം. നൗഷാദ് പെരുങ്ങോട്ടുകുറുശ്ശി (വൈ. പ്രസി), ബി.ഐ. അബ്ബാസ് (ജന. സെക്ര), ഷാഹുൽ ഹമീദ് കല്ലാകുറുശ്ശി, എ.എ. അമാനുല്ല, ഷമീർ തരൂർ (ജോ. സെക്ര), മുത്തു മുഹമ്മദ് കുട്ടി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.