ബുറൈദ: പിറന്ന നാട്ടിൽ ജീവിക്കാൻ വേണ്ടി പൊരുതുന്ന ഫലസ്തീൻ പോരാളികളെ അടിച്ചമർത്തുന്ന ഇസ്രായേൽ നടപടിക്കെതിരെ പ്രതികരിക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് ബുറൈദ കെ.എം.സി.സി ആവശ്യപ്പെട്ടു. സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിച്ചവർ 75 വർഷമായി ഫലസ്തീൻ ജനതയോട് ഇസ്രായേൽ അനുവർത്തിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
അധിനിവേശം അവസാനിപ്പിക്കുകയും വംശീയവിവേചനത്തിന് അറുതി വരുത്തുകയും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുകയും ചെയ്തുകൊണ്ട് മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ എന്ന് ലോകം മനസ്സിലാക്കണം. ഫലസ്തീനികളുടെ ജീവനും മനുഷ്യാവകാശങ്ങളും നിസ്സാരമാണെന്ന കാഴ്ചപ്പാട് മാറിയേ തീരൂ എന്നും പ്രസംഗകർ കൂട്ടിച്ചേർത്തു. ലത്തീഫ് തച്ചംപൊയിൽ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡൻറ് ജംഷീർ ആലക്കാട് മുഖ്യപ്രഭാഷണം നടത്തി. നവാസ് പള്ളിമുക്ക്, റഫീഖ് ചെങ്ങളായി, സക്കീർ മാടാല, നൗഫൽ പലേരി, അഹ്മദ്കുട്ടി എടക്കര, അലിമോൻ ചെറുകര എന്നിവർ നേതൃത്വം നൽകി. ശബീറലി ചാലാട് ഖുർആൻ പാരായണം നടത്തി. ബഷീർ വെള്ളില സ്വാഗതവും ബഷീർ ബാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.