റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായി വിവിധ ഏരിയകളിൽ പ്രവർത്തിക്കുന്ന എം.ജി.എം കമ്മിറ്റികളെ ഏകോപിപ്പിച്ച് സൗദി എം.ജി.എം നാഷനൽ കമ്മിറ്റി നിലവിൽ വന്നു.
ഭാരവാഹികളായി ഹസ്ന സിദ്ദീഖ് ദമ്മാം (പ്രസി), ഹുസ്ന ഷിറിൻ ജുബൈൽ (ജന. സെക്ര), ഫർഹാന ഷമീൽ റിയാദ് (ട്രഷ), സലീന നാസർ ജിദ്ദ, ഷാക്കിറ ഷഫീഖ് ജുബൈൽ, ഷിറിൻ ഉബൈദ് അൽഖോബാർ (വൈസ് പ്രസി), നിലൂഫർ അൻസാർ ദമ്മാം (ജോ. സെക്ര), ഷാഹിന കബീർ റിയാദ്, ഗഫീറ ഗഫൂർ ജിദ്ദ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. ഓൺലൈനിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സലീം പൂവങ്കാവിൽ തെരഞ്ഞെടുപ്പ് നിയന്ത്രച്ചു.
കെ.എൻ.എം മർക്കസ് ദഅവയുടെ പോഷക ഘടകമാണ് എം.ജി.എം. 1987 മുതൽ കേരളത്തിൽ മുസ്ലിം സ്ത്രീകൾക്ക് മത-ഭൗതിക വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ കൃത്യമായ ദിശാബോധം നൽകി ധാർമികതയിലേക്ക് വഴിനടത്തിയ സംഘടനയാണ് എം.ജി.എം എന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.