റിയാദ്: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി രൂപവത്കരിച്ചതിെൻറ 10ാം വാർഷികം ആഘോഷിച്ചു. റിയാദ് മലസിലെ അൽമാസ് ഹാളിൽ നടന്ന പരിപാടി പ്രസിഡൻറ് ശുക്കൂർ ആലുവ പ്രവർത്തകർക്ക് മധുരം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.സംഘടനയുടെ രൂപവത്കരണത്തിനുശേഷം പൊതുരംഗത്തു നടത്തിയ രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളുടെയും ഓർമപ്പെടുത്തൽ കൂടിയായി പരിപാടി.
സംഘടനയുടെ രൂപവത്കരണം മുതൽ വളർച്ചക്കുവേണ്ടി പ്രവർത്തിച്ച ആദ്യകാല പ്രവർത്തകരെ സ്മരിക്കുകയും മരിച്ചുപോയ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ജെയിംസ് വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.