നാട്ടിൽ ത്രിതല പഞ്ചായത്ത് വോെട്ടടുപ്പ് ദിവസം ഇങ്ങടുത്തു. സ്ഥാനാർഥികൾ പതിവുംപടി അഭ്യർഥനകളുമായി ഇറങ്ങി തുടങ്ങി. കോവിഡ് േപ്രാട്ടോക്കോൾ നിലവിലുണ്ടെങ്കിലും സ്ഥാനാർഥികളുടെ ഭവനസന്ദർശനങ്ങൾ നാലും അഞ്ചും ഘട്ടങ്ങൾ കഴിഞ്ഞിരിക്കുന്നു. താൻ നിങ്ങളിൽ ഒരാളായി നിങ്ങളോടൊപ്പം ജീവിക്കും, നിങ്ങളുടെ ദാസൻ/ദാസിയായി എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടാകും. എന്നെ നിങ്ങളുടെ സഹോദരനായി കണ്ട് അനുഗ്രഹിക്കണം തുടങ്ങി പഞ്ചാരവാക്കുകൾ കൊണ്ടഭിഷേകം ചെയ്ത അഭ്യർഥനകൾ പലകുറി വിതരണം ചെയ്തുകഴിഞ്ഞു. വീടുകളായ വീടുകളിലും സമൂഹമാധ്യമങ്ങളിലും ഉറപ്പുകളുടെ അഭ്യർഥനകൾ പറക്കുകയാണ്.
എതിർകക്ഷിയുടെ രാഷ്ട്രീയകോട്ടങ്ങളും വാർഡിൽ പലതും ചെയ്യാമായിരുന്നിട്ടും അവർ ഇതുവരെയും ചെയ്യാത്ത വികസനപ്രവർത്തനങ്ങൾ നിരത്തിയും സംസ്ഥാന, കേന്ദ്ര ഭരണങ്ങളെ വിമർശിച്ചും സമ്മതിദായകരുടെ മനംകവരുന്ന തരത്തിൽ വാക്കുകൾ കൊണ്ട് കസർത്തുകാട്ടുന്ന അഭ്യർഥനകളാണ് വിതരണം ചെയ്തവയിൽ പലതും. ഇനിയും ധാരാളം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ചില സ്ഥാനാർഥികളുടെ അഭ്യർഥനകളിലെ ഉറപ്പുകൾ വളരെ കൗതുകം നിറഞ്ഞതാണ്. പാർട്ടിയേതുമാകെട്ട മിക്കവയും ഒരേ അച്ചിൽ വാർത്തെടുത്തവയാണ്. നാടിെൻറ ഐക്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ നിങ്ങളുടെ ഒരു മകളായി, സഹോദരിയായി, കൂട്ടുകാരിയായി എന്നെ വിജയിപ്പിച്ചാൽ എെൻറ യുവത്വത്തിെൻറ ശിഷ്ടകാലം നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും സജീവ സാന്നിധ്യമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും പ്രതിനിധിയായി താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജാതിമതചിന്തകൾക്കതീതമായി പകയോ വിദ്വേഷമോ കൂടാതെ പ്രവർത്തിക്കും എന്നും ഉറപ്പുതരുന്നു എന്നാണ് മിക്ക നോട്ടീസുകളിലും.
വാർഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ മനുഷ്യെൻറ അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടവും വെള്ളവും വെളിച്ചവും അർഹരായവർക്ക് മുൻഗണനാക്രമത്തിൽ ലഭ്യമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്നും നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും ഒരു സഹോദരനായി, സഹപ്രവർത്തകനായി എന്നും ഉണ്ടാകുമെന്നും ഉറപ്പുനൽകുന്നു. ഈ നാട്ടുകാരുടെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ നിങ്ങളോടൊപ്പം മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും എന്നും താൻ കൂടെയുണ്ടെന്നും വാക്യഘടനയിൽ ഒരു വ്യത്യാസവുമില്ലാതെ കക്ഷിഭേദെമന്യേ എല്ലാ അഭ്യർഥനകളിലുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ കക്ഷിരാഷ്ട്രീയം വെടിഞ്ഞ് നിങ്ങളിൽ ഒരാളായി നിങ്ങളോടാപ്പം നിന്ന് പ്രവർത്തിക്കുമെന്ന കൗതുകം നിറഞ്ഞ ഉറപ്പും നൽകുന്നുണ്ട്. നിങ്ങളുടെ സുഖദുഃഖങ്ങളിൽ ഒരു കുടുംബാംഗത്തെപ്പോലെ നിലകൊള്ളുമെന്ന ഉറപ്പാണ് ഏതാണ്ടെല്ലാ നോട്ടീസുകളിലും. ജാതിമതചിന്തകൾക്കതീതമായി നിങ്ങളോടൊപ്പം നിങ്ങളുടെ കുടുംബാംഗമായി പ്രവർത്തിക്കുമെന്ന ഉറപ്പും വ്യാപകമാണ്. വിഭവങ്ങൾ പങ്കുവെക്കുന്നതിലും നിഷ്പക്ഷവും നീതിപൂർവകവും സർവോപരി അഴിമതിരഹിതവുമായ പ്രവർത്തനം കാഴ്ചവെക്കുമെന്നും ഉറപ്പുനൽകുന്നു. ഇങ്ങനെ തലങ്ങും വിലങ്ങും കോരിച്ചൊരിയുന്ന ഉറപ്പുകൾ പാലിക്കുമോ എന്ന് ഉറപ്പിക്കാൻ പാവം വോട്ടർമാർക്ക് മുന്നിൽ എന്താണ്വഴി? തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരോടാണ് അതൊന്ന് ചോദിച്ച് ഉറപ്പിക്കാനാവുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.