ദമ്മാം: സ്പോൺസർഷിപ് നിയമത്തിലെ പരിഷ്കരണങ്ങളോട് സൗദി അറേബ്യയിൽ കമ്പനികൾക്കും തൊഴിലാളികൾക്കുമിടയിൽ സമ്മിശ്ര പ്രതികരണം. കാലങ്ങളായി തുടരുന്ന സ്പോൺസർഷിപ് നിയമം അവസാനിക്കാൻ പോകുന്നു എന്ന തരത്തിലാണ് പ്രചാരണങ്ങൾ സജീവമാകുന്നത്.എന്നാൽ കഴിഞ്ഞ നാലു വർഷമായി സൗദിയിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിഷ്കരണങ്ങളിലെ ഏറ്റവും പുതിയതും ആകർഷണീയവുമായ പ്രഖ്യാപനം മാത്രമാണിത്.
ദീർഘകാല പ്രവാസത്തിന് വിരാമമിടുന്നതിെൻറ ആദ്യപടിയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ കഴിവിനും പ്രാപ്തിക്കും തൊഴിൽ വൈദഗ്ധ്യത്തിനുമനുസരിച്ച് മെച്ചപ്പെട്ട തൊഴിലുകൾ കണ്ടെത്താൻ തൊഴിലാളികൾക്ക് അവസരം നൽകുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ ഗുണം. അപൂർവമായെങ്കിലും സംഭവിക്കുന്ന കാലങ്ങളായി കൃത്യമായ േജോലിയോ ശമ്പളമോ നൽകാതെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവണതകൾക്ക് ഇതോടെ വിരാമമാകും. 2018 മുതലാണ് ഇതിെൻറ പരിഷ്കരണങ്ങളുടെ പ്രാഥമിക ഘട്ടത്തിന് മാനവ വിഭവശേഷി മന്ത്രാലയം തുടക്കമിട്ടത്. സൗദിയിലേക്ക് വരുന്ന എല്ലാ തൊഴിലാളികൾക്കമുള്ള തൊഴിൽ കരാർ നിർബന്ധമാക്കുകയും അത് ഡിജിറ്റലായി മാറുകയും ചെയ്തു.
2019ൽ ഇതുമായി ബന്ധപ്പെട്ട് തൊഴിലുടമയെയും തൊഴിലാളികളെയും ബോധവത്കരിക്കുന്ന ശ്രമങ്ങൾ മന്ത്രാലയം നടത്തി. ഫ്രീ വിസക്കാർക്ക് വേണ്ടി പലപ്പോഴും അവർ പോലുമറിയാതെ റിക്രൂട്ട്മെൻറ് ഏജൻസികൾ തൊഴിൽ കരാർ ഒപ്പിട്ട് നൽകുകയാണ് പതിവ്. ഇതിന് വിരുദ്ധമായി ഇനിമുതൽ കൃത്യമായ തൊഴിൽ കരാറിനെ കുറിച്ച് ബോധ്യമുണ്ടാകും.
വർഷങ്ങളായി നാട്ടിൽവിടാതെയും റീഎൻട്രി ലഭിക്കാതെയുമുള്ള കേസുകൾക്കും ഇത് പരിഹാരം നൽകും. അതേസമയം പല തൊഴിലാളികളും ഗൾഫിലെത്തി ഒരു വർഷമോ രണ്ടു വർഷമോ കഴിയുേമ്പാഴാണ് അവർ വിദഗ്ധ തൊഴിലാളികളായി മാറുന്നത്. അതേസമയം വിദഗ്ധ തൊഴിലാളികൾക്ക് അതിന് ആനുപാതികമായ വേതനം നൽകി കൂടെ നിർത്താൻ കമ്പനികൾ തയാറാകുന്നത് തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തും. ചുരുക്കത്തിൽ സ്വദേശിവത്കരണം ശക്തമാകുേമ്പാഴും തൊഴിലാളികൾക്ക് ഏറെ അനുഗുണവും പ്രതീക്ഷയും നൽകുന്ന പരിഷ്കരണമാണിതെന്ന് എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.