റിയാദ്: കേടായതിെന തുടർന്ന് നിറുത്തിയിട്ട കാറിെൻറ നമ്പർ പ്ലേറ്റ് മോഷണം പോയി. കാറുടമയായ മലയാളി എ.ടി.എം കവർച്ച കേസിൽ കുടുങ്ങി. റിയാദിൽ ജോലി ചെയ്യുന്ന എറണാകുളം കോതമംഗലം സ്വദേശി ജൂബി ലൂക്കോസിെൻറ കാറിെൻറ നമ ്പർ പ്ലേറ്റ് ചൊവ്വാഴ്ച രാവിലെയാണ് കളവുപോയത്. ശുമൈസിയിലെ തെൻറ -ഫ്ലാറ്റിന് മുന്നിൽ എൻജിൻ തകരാറിനെ തുടർന്ന് നിറുത്തിയിട്ടതാണ് വാഹനം. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങിയിറങ്ങിയപ്പോൾ കാറിെൻറ നമ്പർ പ്ലേറ്റ് കാണാത്തത് ശ്രദ്ധയിൽ പെട്ടിരുന്നു.
കമ്പനിയിൽ വേഗം എത്തേണ്ടതുള്ളതിനാൽ തിരിച്ചുവന്നിട്ട് അന്വേഷിക്കാമെന്നും പൊലീസിൽ പരാതിപ്പെടാമെന്നും വിചാരിച്ച് ജോലിക്ക് പോയി. യാത്രക്കിടയിൽ സ്പോൺസറെയും പരിചയക്കാരനായ ട്രാഫിക് പൊലീസുകാരനെയും വിളിച്ച് വിവരം പറഞ്ഞു. എന്നാൽ വൈകുന്നേരം നാല് മണിയായപ്പോൾ സ്പോൺസർ വിളിച്ച് ശുമൈസിക്ക് അടുത്തുള്ള ദീറ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെെട്ടന്ന് അറിയിച്ചു. അതിനിടയിൽ പൊലീസിെൻറ നേരിട്ടുള്ള വിളിയും വന്നു. ശുമൈസി കിങ് സഉൗദ് ആശുപത്രിയുടെ പിൻവശത്ത് തങ്ങൾ കാത്തുനിൽക്കുകയാണെന്നും അങ്ങോട്ട് എത്തുക എന്നും പൊലീസ് അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗം അടക്കം ഒരു വൻ പൊലീസ് സംഘം തന്നെ അവിടെ കാത്തുനിൽപുണ്ടായിരുന്നു.
ജൂബി എത്തിയ ഉടനെ വാഹനത്തിൽ കയറ്റി വീടിനരികിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്യാൻ തുടങ്ങി. ശുമൈസി ആശുപത്രിക്ക് സമീപത്തുള്ള എ.ടി.എം മെഷീനിൽ പണം നിറക്കാനെത്തിയ വാഹനം ഒരു സംഘം ആക്രമിച്ചു പണം തട്ടിയെടുത്തെന്നും സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും അക്രമികൾ ഉപയോഗിച്ച വാഹനത്തിെൻറ നമ്പർ പ്ലേറ്റ് ജൂബിയുടെ പേരിലുള്ളതാണെന്നും പൊലീസ് വിശദീകരിച്ചതോടെ ഭയന്നുവിറച്ചു. സംഭവിച്ചത് എന്താണെന്ന് ജൂബി വിശദീകരിച്ചു.
നമ്പർ പ്ലേറ്റ് കാണാതായത് ശ്രദ്ധയിൽ പെട്ടയുടനെ സ്പോൺസറെയും സുഹൃത്തായ ട്രാഫിക് പൊലീസുകാരനെയും വിളിച്ചു പറഞ്ഞതിനെ കുറിച്ചും അറിയിച്ചു. സ്പോൺസറെയും ട്രാഫിക് ഉദ്യോഗസ്ഥനെയും വിളിച്ച് ജൂബിയുടെ അവകാശവാദം ശരിയാണെന്ന് അപ്പോൾ തന്നെ പൊലീസ് ഉറപ്പുവരുത്തി. പിന്നീട് എ.ടി.എം കവർച്ച നടന്ന സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മലയാളി കുടുംബം താമസിച്ചിരുന്ന വീട്ടിലെ കാമറയിൽ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ജൂബിക്ക് സംഭവത്തിൽ പങ്കില്ലെന്നും അക്രമികൾ നമ്പർ പ്ലേറ്റ് മോഷ്ടിച്ചെടുത്ത് ഉപയോഗിക്കുകയായിരുന്നെന്നും പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിയമക്കുരുക്ക് പെെട്ടന്ന് അഴിയില്ല. ഇനിയും അന്വേഷണ നടപടികളുടെ ചില കടമ്പകൾ കൂടി കടക്കേണ്ടതുണ്ട്. ഇതുപോലെ നമ്പർ പ്ലേറ്റുകൾ കളവുപോയാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കുടുങ്ങിപ്പോകുമെന്നതിന് തെൻറ അനുഭവം തെളിവാണെന്നും ജൂബി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം 24 വർഷമായി സൗദിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.