പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു

ബിഷ: തിരുവനന്തപുരം വെമ്പായം സ്വദേശി സുനിൽ കുമാർ (ഗോപി) ഹൃദയാഘാതം മൂലം മരിച്ചു. ബിഷയിലെ സാമൂഹിക പ്രവർത്തകനും ബിഷ ഏരിയ ഒ.ഐ.സി.സി രക്ഷാധികാരിയുമായിരുന്നു. 20 വർഷമായി ബിഷയിൽ കെട്ടിട നിർമ്മാണ ജോലി ചെയ്തുവരികയായിരുന്നു.

രണ്ട് വർഷം മുമ്പ് നാട്ടിൽ പോയെങ്കിലും ഏതാനും മാസം മുമ്പാണ് പുതിയ വിസയിൽ വീണ്ടും ബിഷയിൽ തിരിച്ചെത്തിയത്. രണ്ടാഴ്ച മുമ്പ് ബിഷയിലെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം ഉണ്ടാവുകയും ഉടനെ ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ എത്തിക്കുകയും രക്തധമനികളിലെ രണ്ട് ബ്ലോക്കുകൾ തീർക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ ബ്ലോക്ക് നീക്കം ചെയ്യാനായി നാട്ടിൽ പോയതായിരുന്നു.

നാട്ടിലെ ആശുപത്രിയിൽ നിന്ന് മൂന്നാമത്തെ ബ്ലോക്കും ഒഴിവാക്കിയെങ്കിലും നാലു ദിവസത്തിന് ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരിക്കുകയുമായിരുന്നു. ഭാര്യ: ശാമിനി. മക്കൾ: ആകാശ്,ഗൗരി.

Tags:    
News Summary - thiruvanathapuram native died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.