സൗ​ദി​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട പ്ര​വാ​സി​ക​ളെ ആ​ദ​രി​ക്കാ​ൻ കെ.​എം.​സി.​സി അ​ൽ​ഖ​ർ​ജ് ടൗ​ൺ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി

സൗ​ദി​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട പ്ര​വാ​സി​ക​ൾ​ക്ക് ആ​ദ​രം

റി​യാ​ദ്​: സൗ​ദി​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട പ്ര​വാ​സി​ക​ളെ കെ.​എം.​സി.​സി അ​ൽ​ഖ​ർ​ജ് ടൗ​ൺ ക​മ്മി​റ്റി ആ​ദ​രി​ച്ചു. തൊ​യ്ബ റ​സ്​​റ്റാ​റ​ന്റി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ‘പ്ര​വാ​സി മൂ​പ്പ​ന്മാ​ർ​ക്കൊ​പ്പം ഒ​ര​ത്താ​ഴം’​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റോ​ളം പ്ര​വാ​സി​ക​ൾ​ക്കാ​ണ് പ്ര​ശ​സ്തി​പ​ത്രം ന​ൽ​കി​യ​ത്.

സ​മൂ​ഹ​ത്തി​​ന്റെ നാ​നാ​തു​റ​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​​ന്റെ സ​ർ​വ പു​രോ​ഗ​തി​യി​ലും ഗ​ൾ​ഫ്നാ​ടു​ക​ൾ വ​ഹി​ച്ച പ​ങ്ക് ഏ​റെ വ​ലു​താ​ണെ​ന്നും കു​ടും​ബ​ത്തി​നു​വേ​ണ്ടി ഏ​റെ അ​ധ്വാ​നി​ച്ച ന​മ്മ​ൾ ആ​രോ​ഗ്യം ക്ഷ​യി​ക്കു​ന്ന​തി​നു​ മു​മ്പാ​യി ഒ​രു തു​ക ത​​ന്റെ വാ​ർ​ധ​ക്യ​കാ​ല​ത്തേ​ക്ക് മാ​റ്റി​വെ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി കൗ​ൺ​സി​ല​ർ മു​ഹ​മ്മ​ദ​ലി പാ​ങ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൊ​യ്ബ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നൂ​റു​ദ്ദീ​ൻ കൊ​ള​ത്തൂ​ർ, ഡോ. ​നാ​സ​ർ, ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി, ഹ​മീ​ദ് കൊ​ള​ത്തൂ​ർ, ഇ​ക്ബാ​ൽ അ​രീ​ക്കാ​ട​ൻ, ഷാ​ഫി, ബ​ഷീ​ർ ഫ​വാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​ബീ​ബ് കോ​ട്ടോ​പ്പാ​ടം, സ​ലീം മാ​ണി​തൊ​ടി, മ​ൻ​സൂ​ർ മ​ഞ്ചേ​രി, ഫ​സ്‌​ലു ബീ​മാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ ഗാ​നം ആ​ല​പി​ച്ചു. റൗ​ഫ​ൽ കു​നി​യി​ൽ, സി​ദ്ദീ​ഖ് പാ​ങ്, സ​ക്കീ​ർ ത​ല​ക്കു​ള​ത്തൂ​ർ, സ​മീ​ർ പാ​റ​മ്മ​ൽ, ഇ​ക്ബാ​ൽ ചേ​ര​നാ​ണ്ടി, നൗ​ഷാ​ദ് സാ​റ്റെ​ക്സ്, ടി.​പി. ഫൈ​സ​ൽ, ഹ​മീ​ദ് പാ​ടൂ​ർ, വി.​പി. അ​മീ​ർ, സാ​ബി​ത് കൊ​ട​ക്കാ​ട്, സി​ദ്ദീ​ഖ് ക​ണ്ണം​വെ​ട്ടി​ക്കാ​വ്, അ​ബൂ​ബ​ക്ക​ർ തൊ​യ്ബ, സ​കീ​ർ കാ​ട്ടാ​ച്ചി​റ, നൗ​ഷാ​ദ് തൊ​യ്ബ, സ​ർ​ജാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Tribute to expatriates in Saudi Arabia after three decades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.