ത്രിപുര സ്വദേശിയുടെ പാതി ചലനമറ്റ ശരീരവുമായി മലയാളികൾ അഗർത്തലയിലേക്ക്​ തിരിച്ചു

റിയാദ്: കാറിടിച്ച് ശരീരം പാതി തളർന്ന് 15 മാസമായി റിയാദിലെ ആശുപത്രിയിൽ കിടന്ന ത്രിപുര സ്വദേശിയെയും കൊണ്ട് മലയാളികൾ അഗർത്തലയിലേക്ക് പുറപ്പെട്ടു. ശ്രീരംപൂർ സ്വദേശി ഫാറൂഖ് മിയ എന്ന 26കാരെന സ്ട്രെച്ചർ സൗകര്യത്തോടെ എയർ ഇന്ത്യാ വിമാനത്തിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടും മെയിൽ നഴ്സായ കോഴിക്കോട് സ്വദേശി ജെറിനുമാണ് കൊണ്ടുപോയത്.

തിങ്കളാഴ്ച പുലർച്ചെ നാലിനാണ് റിയാദിൽ നിന്ന് പുറപ്പെട്ടത്. ഉച്ചയോടെ മുംബൈയിലെത്തി. അവിടെ നിന്ന് രാത്രി ഒമ്പതിന് കൊൽക്കത്തയിലേക്ക് പോയി. ചൊവ്വാഴ്ച ഉച്ചയോടെ അഗർത്തലയിൽ എത്തും. ഫാറൂഖ് മിയയുടെ കുടുംബം അവിടെയെത്തി ഏറ്റെടുക്കും. സുരക്ഷിതമായി അവരെ ഏൽപിച്ചുകഴിഞ്ഞാൽ ഉടൻ തങ്ങൾ റിയാദിലേക്ക് മടങ്ങുമെന്ന് ശിഹാബ് കൊട്ടുകാട് അറിയിച്ചു. ഫാറൂഖി​െൻറ യാത്രക്കുള്ള പണം എംബസി നൽകിയെങ്കിലും ഒപ്പം പോയവരുടെ ടിക്കറ്റടക്കം മുഴുവൻ ചെലവും റിയാദ് എക്സിറ്റ് 15ലെ സനദ് ആശുപത്രിയധികൃതരാണ് വഹിച്ചത്.

ആശുപത്രി ഉടമയായ മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പൻ വളരെ താൽപര്യമെടുത്താണ് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സിച്ചതി​െൻറ ഭാരിച്ച ബില്ലൊഴിവാക്കിയതും യാത്രക്കുള്ള ചെലവടക്കം നൽകിയതുമെന്ന് ശിഹാബ് പറഞ്ഞു. നാട്ടിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെങ്കിലും കൂടെ പോകാൻ ആരേയും കിട്ടാതെ വന്നതോടെയാണ് ശിഹാബ് പോകാൻ തയാറായത്. നിർധന കുടുംബാംഗമായ യുവാവ് 2015 മാർച്ചിലാണ് ഹൗസ് ൈഡ്രവർ വിസയിൽ ത്വാഇഫിലെത്തിയത്. പല വിധ പ്രശ്നങ്ങൾ മൂലം നാല് സത്തിന് ശേഷം അവിടെ നിന്ന് ഒളിച്ചോടി റിയാദിലെത്തി. ഇവിടെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് ആ വർഷം ഡിസംബർ 24ന് അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ദിശ തെറ്റിച്ച് അതിവേഗതയിൽ വന്ന കാറിടിച്ചായിരുന്നു അപകടം.

ഇടിച്ചിട്ട ശേഷം കാർ നിറുത്താതെ പോയി. ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡരുകിൽ കിടന്ന ഫാറൂഖിനെ റെഡ് ക്രസൻറാണ് ആശുപത്രിയിലെത്തിച്ചത്. അന്നുമുതൽ സനദ് ആശുപത്രിയിൽ കഴിയുകയായിരുന്നു. രണ്ട് മാസം അബോധാവസ്ഥയിൽ കിടന്നു. ബോധം തിരിച്ചുകിട്ടിയെങ്കിലും അപ്പോഴേക്കും നെഞ്ചിന് താഴോട്ടു ശരീരഭാഗങ്ങൾ ചലനശേഷി നഷ്ടപ്പെട്ട് തളർന്നുപോയിരുന്നു. കിടക്കുന്ന നിലയിൽ നിന്ന് ഒന്ന് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും. ആദ്യ അഞ്ച് മാസത്തെ ആശുപത്രി ബില്ല് ഗവൺമ​െൻറ് നൽകിയിരുന്നു. ബാക്കി 10 മാസത്തെ നാല് ലക്ഷം റിയാലി​െൻറ ബില്ലാണ് ആശുപത്രി വേണ്ടെന്ന് െവച്ചത്. യാത്ര തിരിക്കും മുമ്പ് ആശുപ്രതിയിലെ ജീവനക്കാരെല്ലാം ചേർന്ന് ഒരു തുക സമാഹരിച്ച് യുവാവിന് നൽകുകയും ചെയ്തു. 
 

Tags:    
News Summary - tripura native saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.