അബഹ: ദക്ഷിണ സൗദിയിലെ അസീർ മഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഹയ്യ് ദർസ് സിഗ്നലിനടുത്ത് ബാരലുകൾ കയറ്റിയ ട്രക്ക് നിയന്ത്രണംവിട്ടു മറ്റ് നിരവധി വാഹനങ്ങളെ കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് അസീർ മേഖല റെഡ്ക്രസൻറ് വക്താവ് അഹമ്മമദ് അൽമഇ പറഞ്ഞു.
സിഗ്നലുകൾക്കടുത്ത് നിർത്തിയിട്ട നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ബാരലുകൾ പുറത്തേക്ക് തെറിക്കുകയും ചെയ്തു. വാഹനത്തിെൻറ നിയമന്ത്രണം വിട്ടതാണ് അപകട കാരണം. മൂന്ന് യൂനിറ്റ് ആംബുലൻസുകൾ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ രണ്ട് പേർ മരിച്ചിട്ടുണ്ട്. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ മഹാഇൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.