രണ്ട് മലയാളി സാമൂഹിക പ്രവർത്തകർക്ക് സൗദി അധികൃതരുടെ അനുമോദനം

അബഹ: പ്രവാസി ഇന്ത്യക്കാർക്കിടയിലെ സേവന പ്രവർത്തനങ്ങൾ മുൻനിർത്തി രണ്ട്​ മലയാളി സാമൂഹിക പ്രവർത്തകർക്ക്​ സൗദി അധികൃതരുടെ അനുമോദനം. ദക്ഷിണ സൗദിയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകരായ അഷ്റഫ് കുറ്റിച്ചൽ, ബിജു ആർ. നായർ എന്നിവരെയാണ്​ അബഹ തർഹീൽ (നാടുകടത്തൽ കേന്ദ്രം) മേധാവി അനുമോദിക്കുകയും പ്രശംസാപത്രം സമ്മാനിക്കുകയും ചെയ്​തത്​. കോൺഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ദക്ഷിണമേഖല പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ വിങ് അംഗവുമായ അഷ്റഫ് കുറ്റിച്ചലിനും ബി.ജെ.പി പ്രവാസി സംഘടനയുടെ പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വിങ് അംഗവുമായ ബിജു കെ. നായർക്കും ആണ് അബഹ തർഹീൽ മേധാവി പ്രശംസാ പത്രം നൽകി അനുമോദിച്ചത്.

അബഹ തർഹീലിൽ എത്തുന്ന ഇന്ത്യൻ തടവുകാരെ നാട്ടിലേക്ക്​ അയക്കുന്നതിന് ആവശ്യമായ രേഖകളും മറ്റ് അനുബന്ധ രേഖകളും തയാറാക്കി നൽകുന്നതും കോവിഡ് കാലത്തെ പ്രവർത്തനങ്ങളും കണക്കിലെടുത്താണ്​ ഇവരെ സൗദി പാസ്​പോർട്ട്​ (ജവാസത്ത്) ഡയറക്​ടറേറ്റിന്​ കീഴിലുള്ള തർഹീലിന്റെ അബഹ റീജനൽ ഡയറക്​ടർ ജനറൽ കേണൽ മുഹമ്മദ് മാനഹ് അൽ ഖഹ്​ത്വാനി അനുമോദിച്ചത്. കേണൽ സാലിം ഖഹ്​ത്വാനിയും മറ്റു ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഇവർക്ക് പുറമേ ഒരു ഈജിപ്ഷ്യൻ പൗരനും അനുമോദനത്തിന് അർഹനായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.