റിയാദ്: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഉബൈദ് ചങ്ങലീരി മെമ്മോറിയല്‍ ഫുട്ബാൾ ടൂര്‍ണമെന്റിന് വ്യാഴാഴ്ച തുടക്കമായി. ടൂർണമെൻറ് സുലൈ മുതവ്വ സ്റ്റേഡിയത്തിൽ ആരംഭിച്ചെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം ലീഗ് പ്രവർത്തകനായി ഒരു നാടിന്റെ സേവകനായി മാറിയ നിര്യാതനായ ഉബൈദ് ചങ്ങലീരിയുടെ സ്മരണാര്‍ഥമാണ് ടൂര്‍ണമെൻറ് സംഘടിപ്പിക്കുന്നത്.
റിയാദ് ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന്റെ(റിഫ) സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റില്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ നിർവഹിച്ചു.
ഫൈനല്‍ മത്സരം സൗദി കെ.എം.സി.സിയുടെ നാഷനല്‍ സോക്കര്‍ മെഗാ ഫൈനല്‍ നടക്കുന്ന നസ്രിയയിലെ റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിലായിരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. വാര്‍ത്തസമ്മേളനത്തില്‍ ജില്ലകമ്മിറ്റി ജനറല്‍ സെക്രട്ടറി ഷബീര്‍ കൊളത്തൂര്‍, ചെയര്മാന് ഫായിസ് തോട്ടര, ഓര്‍ഗനൈസിങ് സെക്രട്ടറി ബാദുഷ ഷൊര്‍ണൂര്‍, വൈസ് പ്രസിഡൻറ് മൊയ്തീന് കുട്ടി തൃത്താല, ജോ. സെക്രട്ടറി യൂനുസ് മണ്ണാര്‍ക്കാട് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.